ദുബായ് യാത്രക്കാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍!!
ദുബയില്‍ നിന്നു പുറപ്പെടുന്ന വിമാന യാത്രക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ മറന്നാല്‍ നിങ്ങളുടെയും സഹയാത്രകരുടെയും ലക്ഷ്യസ്ഥാനം അകലെയാവും
ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. മിനുറ്റുകള്‍കം വിമാനങ്ങള്‍ പറന്നുയരുന്ന കേന്ദ്രം. ഇത്തരമൊരു കേന്ദ്രത്തില്‍ എത്തുന്ന യാത്രക്കാള്‍ സ്വാഭാവികമായും അല്‍പം ജാഗ്രത പാലിക്കുന്നത് നന്ന്. കാരണം നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ കൂടെയുള്ളവരുടെ നിസാരമായ അശ്രദ്ധ പോലും വിമാനം വൈകാനും പലരുടെയും വിലപ്പെട്ട സമയം കവര്‍ന്നെടുക്കാനും കാരണമാവും. ദുബയില്‍ നിന്നു പുറത്തേക്ക് പോവുന്നവര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.

തിരക്കുള്ള ദിവസങ്ങള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി. കാരണം അത്തരം ദിവസങ്ങളില്‍ അത്ര തിരക്കില്ലാത്തവരെയും പ്രതീക്ഷിക്കാം. തിരക്കുള്ളവരും അല്ലാത്തവരും കൂടി വന്നാലുണ്ടാവുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ചിലപ്പോള്‍ എന്തെങ്കിലും കാരണങ്ങളാല്‍ നിങ്ങളുടെ വിമാനം റദ്ദാക്കിയിരിക്കാം. ആ സമയം ഡസ്‌ക് ഏജന്റിന്റെ മുമ്പില്‍ വന്ന് ഒച്ചവയ്ക്കുന്നതിന് പകരം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രത്തിലോ വിമാന കമ്പനിയിലേക്കോ ഒന്ന് വിളിച്ചുനോക്കിയിട്ട് യാത്രക്കിറങ്ങുന്നത് നന്നാവും.

അവസാന നിമിഷം യാത്രയ്‌ക്കെത്തുന്നത് പരമാവധി ഒഴിവാക്കുക. അപ്പോഴുണ്ടാവുന്ന വെപ്രാളം പല വിഡ്ഡിത്തങ്ങള്‍ക്കും വഴിയൊരുക്കും. അല്‍പ്പം നേരത്തെ എത്തുക. വിമാനം കൃത്യസമയം പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. ബിസിനസ് ക്ലാസിലേക്കോ ഫസ്റ്റ് ക്ലാസിലേക്കോ സീറ്റ് മാറുന്നതാണ് നല്ലത്. കാരണം വിമാനത്തിന്റെ മധ്യത്തിലിരുന്നുള്ള യാത്രയാണ് ഉത്തമം. അല്ലെങ്കില്‍ വിമാനത്തിലെ ഇളക്കം കാരണം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം.

അന്താരാഷ്ട്ര വിമാനങ്ങളില്‍ എപ്പോഴും ചോദിക്കുന്ന ഒന്നാണ് ഇമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ചോ എന്നത്. ആ സമയം പേനയെടുത്തിട്ടുണ്ടാവില്ല. മറ്റുള്ളവരെ സമീപിച്ചാല്‍ അവര്‍ക്കുണ്ടാവും അവരുടേതായ ന്യായീകരണങ്ങള്‍. അതു കൊണ്ട് സ്വന്തമായി പേന കരുതിയാല്‍ ആശ്വാസത്തില്‍ പൂരിപ്പിക്കാം. വിമാനത്തിന്റെ സമയമറിയാന്‍ ഒന്നിലധികം ഏജന്റുമാരെ വിളിച്ചന്വേഷിക്കുന്നത് ഒഴിവാക്കാം. കാരണം വ്യത്യസ്ത വിവരങ്ങള്‍ ലഭിക്കുന്നത് ആശങ്കക്കിടയാക്കും.

മരുന്ന്, പാസ് പോര്‍ട്ട് രേഖകള്‍, ഫോണ്‍ ചാര്‍ജര്‍, അവശ്യം വേണ്ട ഒരു കൂട്ട് വസ്ത്രം എന്നിവ കൈയില്‍ തന്നെ കരുതുന്നതാണ് നന്നാവുക. ബാഗിലാണ് ഇവ സൂക്ഷിക്കുന്നതെങ്കില്‍ പരിശോധന കഴിഞ്ഞെത്തുമ്പോള്‍ ഏറെ വൈകും. ചിലപ്പോള്‍ പരിശോധനയ്ക്കിടെ നഷ്ടപ്പെടാനിടയായാല്‍ പ്രശ്‌നമാവും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂടുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്നതാണ്. വിമാനം ഉയരുമ്പോള്‍ ശരീരോഷ്മാവില്‍ വ്യതിയാനമുണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യും. അവസാന നിമിഷമുള്ള മൂത്രമൊഴിക്കലും ഒഴിവാക്കേണ്ടതാണ്. മിക്ക വിമാനങ്ങളും പുറപ്പെടാന്‍ വൈകുന്നത് യാത്രക്കാരെ അവസാന നിമിഷം കാണാനില്ലാത്തത് കൊണ്ടാണ്.












Click it and Unblock the Notifications