നാട്ടില്‍ പോകരുത്; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആപ്പിളും ഗൂഗിളും; ഇതാണ് കാരണം
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍, രാജ്യത്ത് എച്ച്-1ബി വര്‍ക്ക് വിസയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ വിദേശയാത്ര ഒഴിവാക്കണമെന്ന് ടെക് കമ്പനികളായ ആപ്പിളും ഗൂഗിളും. വിസ നടപടികള്‍ക്കായി വലിയ കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഇരു കമ്പനികളും കര്‍ശന നിര്‍ദേശം നല്‍കിയത്.
ട്രംപിന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയില്‍ കുടിയേറ്റ നിയമങ്ങളില്‍ വലിയ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ് കൊണ്ടുവരുന്നത്. ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്ന നിരവധി ടെക് കമ്പനികള്‍ അമേരിക്കയിലുണ്ട്. അതില്‍ പ്രധാനികളാണ് ആപ്പിളും ഗൂഗിളും. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങള്‍ കാരണം വലിയ അനിശ്ചിതാവസ്ഥയാണ് ജീവനക്കാര്‍ നേരിടുന്നത്.

കുടിയേറ്റ നയങ്ങളിലെ മാറ്റം കാരണം ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ നടപടികള്‍ 12 മാസം വരെ വൈകാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പ് അവഗണിച്ച് നാട്ടിലേക്കു പോയാല്‍ തിരികെ യുഎസിലേക്ക് പ്രവേശിക്കാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്കുന്നു.
ഗൂഗിളിന്റെ ഇമിഗ്രേഷന്‍ വിഭാഗം അയച്ച മെമ്മോ പ്രകാരം, വിസ നടപടികള്‍ക്കായുള്ള അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാന്‍ നിലവില്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഉറ്റവരുടെ മരണം ഉള്‍പ്പെടെയുള്ള അത്യന്താപേക്ഷിതമായ സാഹചര്യങ്ങളില്‍ കമ്പനിയുടെ ഇമിഗ്രേഷന്‍ വിഭാഗവുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്ന് ഗൂഗിളും ആപ്പിളും തങ്ങളുടെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുടിയേറ്റക്കാരുടെ സോഷ്യല്‍ മീഡിയ അവലോകനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പുതിയ പരിശോധനാ രീതികള്‍ നിലവില്‍ വന്നതാണ് വിസ നടപടികള്‍ വൈകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാന്‍ ഓരോ വിസ അപേക്ഷയും വളരെ സമഗ്രമായി പരിശോധിക്കാനാണ് എംബസികള്‍ക്ക് ട്രംപ് ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം.
എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അപേക്ഷാ ഫോമില്‍ നല്‍കേണ്ടതുണ്ട്. ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്ഫോമുകളും ഇതില്‍ ഉള്‍പ്പെടും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്ത് അപേക്ഷകന്റെ പശ്ചാത്തലം പരിശോധിക്കുന്നു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകളാണ് വിസയ്ക്ക് അപേക്ഷിക്കുന്നത്. ഇത്രയും പേരുടെ ഡിജിറ്റല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് എംബസികളിലെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് വിസ അപേക്ഷകളില്‍ വലിയ കാലതാമസം ഉണ്ടാക്കുന്നത്.
സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മൂലം വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി വന്നിരിക്കുകയാണ്. എച്ച്-1ബി വിസകള്‍ക്കുള്ള ഫീസ് 83 ലക്ഷം രൂപയാക്കിയതാണ് കനത്ത തിരിച്ചടിയായത്. ഇതേതുടര്‍ന്ന് നിലവില്‍ പ്രതിവര്‍ഷം 85,000 എച്ച്-1ബി വിസകള്‍ മാത്രമാണ് യുഎസ് അനുവദിക്കുന്നത്, ഇതില്‍ ഗൂഗിളും ആപ്പിളുമാണ് വലിയ തോതില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications