കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഇന്ത്യ വീക്കില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

Google Oneindia Malayalam News

ലണ്ടൻ: യുകെ ബ്രിട്ടന്‍ എന്നീരാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കുന്ന യുകെ ഇന്ത്യ വീക്ക് ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളിലും ഉന്നതതല കരാറുകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തിലും യുകെയിലെ പ്രമുഖര്‍ പങ്കെടുക്കും.യുകെ ഇന്ത്യ വീക്കിന്റെ ഉദ്ഘാടന ചടങ്ങുകള്‍ 18ന് തിങ്കളാഴ്ച താജ് ബക്കിംഗ്ഹാം ഗേറ്റ് ഹോട്ടലില്‍ വെച്ച് നടക്കും. ചടങ്ങില്‍ ഇന്റര്‍നാഷനല് ട്രേഡ് സെക്രട്ടറി ബഹു. ലിയാം ഫോക്‌സ് എംപി, ബഹു.ഹോന്‍ എമിലി തോണ്‍വെറിഎംപി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ എന്‍ഡ് സ്റ്റേറ്റ് ബഹു. മാറ്റ് ഹാന്‍കോക് എംപി എന്നിവര്‍ പങ്കെടുക്കും.

യുകെ ഇന്ത്യ അവാര്‍ഡ് 2018 ഓടെയാണ് വെള്ളിയാഴ്ച വീക്ക് അവസാനിക്കുക. അവസാനദിവസം ബഹുമാനപ്പെട്ട ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യമന്ത്രി ബഹു. മാര്‍ ഫീല്‍ഡ് എംപി എന്നിവര്‍ പങ്കെടുക്കും. യുകെ ഇന്ത്യ വീക്കിന്റെ ഭാഗമായി ഉന്നതതല ഇടപാടുകളെ കുറിച്ച് ചര്‍ച്ചചെയ്യാനുള്ള യോഗവും സംഘടിപ്പിക്കുന്നുണ്ട്.ഇത് അഞ്ചാമതാണ് ഇത്തരത്തില്‍ യോഗം നടക്കുന്നത്. 20-21 ദിവസങ്ങളിലാണ് യോഗം നടക്കുക. യോഗത്തില്‍ ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ലീഡര്‍ ബഹു. സര്‍ വിന്‍സ് കേബിള്‍ എംപി,മുന്‍ സ്റ്റേറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി ബഹു പ്രിതിപട്ടേല്‍ എംപി. ഷാഡോ സെക്രട്ടറി ഓഫ് സ്റ്റേറ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് എന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ബഹു. ബെറി ഗാര്‍ഡിനര്‍ എംപി. എന്നിവര്‍ സംസാരിക്കും.

uk-india-conclave

20നും 21നും നടക്കുന്ന യോഗമാണ് വീക്കിന്റെ പ്രധാന ആകര്‍ഷണം. ഈ കോണ്‍ക്ലേവില്‍ വ്യാവസായിക രംഗത്തുന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.ഇതില്‍ കോഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്റസ്ട്രീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധികളുമുണ്ടാകും. ബ്രെക്‌സിറ്റിന് ശേഷം യുകെയില്‍ തുറന്ന് കിടക്കുന്ന അവസരങ്ങലെ കുറിച്ച് ഇവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും.രണ്ട് രാജ്യങ്ങളില്‍ നിന്നായി 200ലധികം പ്രതിനിധികളാണ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ് യോഗത്തിന് തുടക്കം കുറിക്കുക. പിന്നീട് സാമ്പത്തീക വിദഗ്ദനും എഴുത്തുകാരനും നിതി ആയോഗിന്റെ വൈസ് പ്രസിഡന്റുമായ ഡോ. രാജീവ് കുമാര്‍ ഇന്ത്യന്‍ സാമ്പത്തീകവ്യവസ്ഥയെക്കുറിച്ച് സംസാരിക്കും.ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത് ഇന്ത്യ ഇന്‍ക് ആണ്. യോഗത്തില്‍ വിജയ് ചൗതിവാലെ, ഡോ.സ്വപ്‌ന ദാസ്ഗുപ്ത എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും.കോണ്‍ക്ലേവിന്റെ പ്രധാന ഉദ്ദേശം ബ്രെക്‌സിറ്റ് ബ്രിട്ടനും ഇന്തയും തമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്നതാണ്.

യോഗത്തലില്‍ ആഗോളതലത്തിലുള്ള നിക്ഷപകരും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. FICCI നേതൃത്വം നല്‍കുന്ന ചര്‍ച്ചയില്‍ വിവര സാങ്കേതികവിദ്യയും കാര്യക്ഷമമായ സുരക്ഷിതമായനഗരങ്ങളും ഒരുമിച്ച് സാധ്യമാകുന്നതിനെക്കുറിച്ച് സംസാരിക്കും. ഇന്ത്യയും ബ്രിട്ടനും ഒരുമിക്കുമ്പോള്‍ തുറന്ന് വരുന്ന സാധ്യതയെ ക്കുറിച്ച് ബോളിവുഡ് നടനും വ്യവസായിയും മനുഷ്യ സ്‌നേഹിയുമായ വിവേക് ഒബ്രോയ് സംസാരിക്കും. ഭാവിയിലെ ഊര്‍ജം, കാലാവസ്ഥ വ്യതിയാനം എന്നിവയെപറ്റി ബഹു. ബെറി ഗാര്‍ഡിനര്‍ എംപി സംസാരിക്കും.

ജനാധിപത്യം, അഴിമതി എന്നീവിഷയങ്ങളെക്കുറിച്ച് ലോര്‍ഡ് ജോനാഥന്‍ മര്‍ലാന്‍ഡ് സംവാദം നയിക്കും. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ചുള്ള സംസാരം ഒലാകാമ്പ് നയിക്കും. യുവനേതാക്കളുടെ ഫോറം ഇന്‍ഫോസിസ് ആണ് നയിക്കുക. യോഗത്തോടൊപ്പം തന്നെ വീക്കില്‍ ഇന്ത്യന്‍ യുകെ രാജ്യങ്ങളിലെ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

English summary
India Inc. Founder & CEO Manoj Ladwa presents a sneak-peek into a landmark event aimed at enhancing the UK-India strategic relationship, focusing on the road ahead as Global Britain meets Global India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X