കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടരുത്; ദലൈലാമയ്ക്ക് ഉള്‍ഫയുടെ മുന്നറിയിപ്പ്, ലക്ഷ്യമിടുന്നത് ആക്രമണം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഇന്ത്യാ സന്ദര്‍ശത്തിനിടെ ചൈനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടരുതെന്ന് ദലൈലമായ്ക്ക് ഉള്‍ഫയുടെ മുന്നറിയിപ്പ്. ചൈനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ദലൈലാമ ഏപ്രില്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഉള്‍ഫയുടെ രംഗപ്രവേശം. ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദലൈലാമയുടെ അസം സന്ദര്‍ശനത്തിനിടെ ഉള്‍ഫ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നാണ് സുരക്ഷാ സേന കരുതുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തര്‍ക്കപ്രദേശമായ തവാങ് ദലൈലാമ സന്ദര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ വക്താവും ചൈനീസ് മാധ്യമങ്ങളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

dalai-lama

ദലൈലാമ അസമിലെത്തിയാല്‍ പരസ്യമായോ രഹസ്യമായോ ചൈനയ്‌ക്കെതിരെ ഒരു വാക്കും ഉരിയാടാന്‍ പാടില്ലെന്നും അയല്‍ രാജ്യവുമായി നല്ല ബന്ധം നിലനില്‍ക്കുന്നുവെന്നും ഉള്‍ഫാ നേതാവ് ബര്‍മന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യാ സന്ദര്‍ശനം സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കണമെന്നും ബര്‍മന്‍ നിര്‍ദേശിക്കുന്നു.

നിരോധിത സംഘടനയായ ഉള്‍ഫയുടെ നേതാവ് പരേഷ് ബറുവയ്ക്ക് അഭയം നല്‍കിയെന്ന് കരുതുന്ന ചൈനയില്‍ നിന്ന് അസമിന് കരുതുന്ന പരമാധികാരം നേടാന്‍ ബറുവാ ചൈനയുടെ സഹായം തേടിയിരുന്നു. ദക്ഷിണ ചൈനയിലെ യുവാന്‍ പ്രവിശ്യയിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. നേരത്ത ഭൂട്ടാനില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രാഷ്ട്രങ്ങളിലും ഏറെനാള്‍ ചെലവഴിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഉള്‍ഫ ആക്രമണത്തിന് പദ്ധതിയിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

English summary
Intelligence Bureau officials have warned against possible trouble during the Dalai Lama's visit to India. The Dalai Lama is scheduled to visit India during the first week of April and China has already raised objection to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X