കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ 140 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ ആശങ്ക തുടരുന്നു..

  • By S Swetha
Google Oneindia Malayalam News

മിയാമി: ഡോറിയന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ഫ്‌ളോറിഡയിലേക്ക് തിരിയുകയും കാറ്റഗറി 4 കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ ഏറ്റവും വലിയ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നില്‍ താമസക്കാരും വിനോദസഞ്ചാരികളും ഒത്തുചേര്‍ന്നിട്ടുള്ളതിനാല്‍ ചുഴലിക്കാറ്റിനെ പറ്റിയുള്ള ആശങ്ക വര്‍ധിക്കുന്നു. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ്, ബഹിരാകാശ തീരത്തെ നാസ ലോഞ്ച്പാഡുകള്‍, പാം ബീച്ചിലെ പ്രസിഡന്റ് ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ട് എന്നിവപോലുള്ള അവധിക്കാല ആകര്‍ഷണങ്ങള്‍ക്കൊപ്പം ദശലക്ഷക്കണക്കിന് ആളുകളെയും അപകടത്തിലാക്കാന്‍ ഡോറിയന് കഴിവുണ്ട്.

<br>അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?
അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?

ഫ്‌ലോറിഡയിലേക്കുള്ള പ്രവചനാതീതമായ പാതയിലൂടെ ഡോറിയന്‍ 140 മൈല്‍ (225 കിലോമീറ്റര്‍) വേഗതയില്‍ കാറ്റ് വീശുന്നുണ്ടെന്ന് മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ അടുത്ത ആഴ്ച ആദ്യം സാധ്യമാകുമെങ്കിലും, അടുത്ത കുറച്ച് ദിവസങ്ങളില്‍ ഡോറിയന്‍ ശക്തമായ ചുഴലിക്കാറ്റായി തുടരുമെന്ന് എന്‍എച്ച്സി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

photo-2019-08-

ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരത്ത്, തിങ്കളാഴ്ച രാവിലെയോടെ ഡോറിയന്‍ കാറ്റ് വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താമസക്കാര്‍, കുപ്പിവെള്ളം, പ്ലൈവുഡ്, മറ്റ് സാധനങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ശേഖരിച്ച് വെച്ചിട്ടുണ്ട്. ചില ഗ്യാസ് സ്റ്റേഷനുകള്‍ ഇന്ധനം കാലിയായി. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഫ്‌ലാഷ്‌ലൈറ്റുകള്‍, ബാറ്ററികള്‍, ജനറേറ്ററുകള്‍ തുടങ്ങിയവയെല്ലാം ജനങ്ങള്‍ ശേഖരിച്ചതായി കേപ് കനാവറലിന്റെ എസിഇ ഹാന്‍ഡിമാന്‍ ഹാര്‍ഡ്വെയര്‍ സ്റ്റോറിലെ അസിസ്റ്റന്റ് മാനേജര്‍ അംബര്‍ ഹണ്ടര്‍ പറയുന്നു.

ബഹമാസില്‍, ആളുകളെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഡോറിയന്‍ ദ്വീപുകളുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് 10 മുതല്‍ 15 അടി വരെ (3 മുതല്‍ 4.5 മീറ്റര്‍ വരെ) ജീവന്‍ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റ് വീശുമെന്ന പ്രവചനമുണ്ടായിരുന്നു. ഫ്‌ളോറിഡയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ, പ്രവചനാതീതമായ ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്ത് എവിടെയെങ്കിലും കരയിലേക്ക് വീശുകയും സംസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിക്കുകയും പതുക്കെ കറങ്ങുകയും ചെയ്യുമെന്ന് എന്‍എച്ച്സി ഡയറക്ടര്‍ കെന്‍ എബ്രഹാം പറഞ്ഞു.

English summary
Dorean cyclone hits Florida 140 mile speed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X