കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായാധിക്യവും രോഗവും; ദമ്പതികള്‍ ഒരുമിച്ച് ദയാവധം തെരഞ്ഞെടുത്തു

ദയാവധം നിയമാനുസൃതമാക്കിയ നെതര്‍ലന്‍ഡ്‌സില്‍ ദമ്പതികള്‍ ദയാവധം തെരഞ്ഞെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: ദയാവധം നിയമാനുസൃതമാക്കിയ നെതര്‍ലന്‍ഡ്‌സില്‍ ദമ്പതികള്‍ ദയാവധം തെരഞ്ഞെടുത്തു. 65 വര്‍ഷത്തെ സംതൃപ്ത ദാമ്പത്യജീവിതത്തിനു ശേഷമാണ് 91 വയസായ ദമ്പതികള്‍ ദയാവധത്തിന് ഇരയായത്. ഒരാളുടെ മരണത്തിനു ശേഷം ഈ ലോകത്തില്‍ തനിച്ചു ജീവിക്കാന്‍ കഴിയാത്തതായിരുന്നു ദയാവധം സ്വീകരിക്കാന്‍ നിക്കും ട്രീസും കാരണമായി പറഞ്ഞിരുന്നത്.

കിഴക്കന്‍ നെതര്‍ലന്‍ഡിലെ ഡിഡാം നഗരവാസികളായ നിക്കും ട്രീസും കഴിഞ്ഞമാസമായിരുന്നു മരണത്തെ സ്വീകരിച്ചത്. 2012ല്‍ നിക്കിന് പക്ഷാഘാതം വന്നിരുന്നു. ട്രീസിന് ഡിമന്‍ഷ്യയും അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളിലാരെങ്കിലും തനിച്ചാകുമെന്ന് ഇരുവരും ആശങ്കപ്പെടുകയും ദയാവധത്തിന് അപേക്ഷ നല്‍കുകയുമായിരുന്നു.

death-20-1503198356.jpg -Properties


ഇരട്ടദയാവധം നിയമാനുസൃതമായ രാജ്യമായതിനാല്‍ ഇവരുടെ ആഗ്രഹം സര്‍ക്കാര്‍ അംഗീകരിക്കപ്പെട്ടു. പരസ്പരം ചുംബിച്ച ശേഷം ശാന്തമായ മനസ്സോടെ നിക്കും ട്രീസും മരണത്തെ പുല്‍കിയെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതൃകാ ദമ്പതികളായിരുന്ന ഇരുവരുടെയും ആഗ്രഹം ഒരുമിച്ചു മരിക്കുക എന്നതായിരുന്നെന്ന് നിക്കിന്റെയും ട്രീസിന്റെയും മകള്‍ പറയുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിന് മകള്‍ എതിരുനില്‍ക്കുകയും ചെയ്തില്ല.

English summary
Double Euthanasia Case; Elderly Couple Die Together at 91
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X