കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ ബാലനെ കൊന്നതിന് ഇസ്രായേലി സൈനികന് കിട്ടിയ ശിക്ഷ 9 മാസം തടവ്!

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: നിരായുധനായ ഫലസ്തീന്‍ ബാലനെ നാലുവര്‍ഷം മുമ്പ് വെടിവച്ചുകൊന്ന ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥന് കോടതി നല്‍കിയത് വെറും 9 മാസത്തെ തടവ് ശിക്ഷ. ഇസ്രായേലി നീതിന്യായ വ്യവസ്ഥയുടെ അനീതിയുടെ ഏറ്റവും വലിയ തെളിവാണിതെന്ന് വിമര്‍ശനം. 2014 മെയ് മാസം വെസ്റ്റ്ബാങ്കിലെ ബൈത്തുനിയ ചെക്ക് പോസ്റ്റില്‍ വച്ചായിരുന്നു കൊലപാതകം. നിരായുധനായ നദീം നുവാറയെന്ന 17കാരനെ ബെന്‍ ഡെറി എന്ന സായേല്‍ സൈനികന്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ഫലസ്തീനികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രമാദമായ ഈ കേസിലാണ് ജെറൂസലേം ജില്ലാ കോടതിയുടെ വിധി വന്നിരിക്കുന്നത്. സൈനികന്‍ നല്‍കിയ അപ്പീലിലാണ് 9 മാസം തടവിന് വിധിച്ചത്. ആറ് മാസം തടവ് ശിക്ഷ ഇളവ് ചെയ്യുകയും 14,000 ഡോളര്‍ കൊല്ലപ്പെട്ട ഫലസ്തീനി ബാലന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. വെടിവയ്പ്പില്‍ 16കാരനായ മറ്റൊരു ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് അബൂ താഹിര്‍ കൂടി കൊലചെയ്യപ്പെട്ടിരുന്നുവെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സൈനികനെ വെറുതെ വിടുകയും ചെയ്തു.

nadeem

നേരത്തേ നരഹത്യയ്ക്കായിരുന്നു കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് കേസ് അശ്രദ്ധയോടെ തോക്ക് ഉപയോഗിച്ചു എന്നാക്കി മാറ്റുകയായിരുന്നു. റബ്ബര്‍ ബുള്ളറ്റിന് പകരം വെടിയുണ്ട അബദ്ധത്തില്‍ നിറച്ചതാണ് മരണകാരണമെന്ന സൈനികന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ കോടതി നടപടി വെറും തട്ടിപ്പാണെന്നും നീതിന്യായ സംവിധാനത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നും ഫലസ്തീന്‍ ബാലന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ കാര്യം വരുമ്പോള്‍ ഇസ്രായേല്‍ കോടതികള്‍ എത്രമാത്രം പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നതിന് തെളിവാണ് ഈ കേസെന്ന് കൊല്ലപ്പെട്ട നദീമിന്റെ പിതാവ് സിയാം നുവാറ പറഞ്ഞു.

ഇസ്രായേല്‍ സൈനികന്റെ മുഖത്തടിച്ച ഫലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രായേലി കോടതി നല്‍കിയ അതേശിക്ഷയാണ് ഫലസ്തീന്‍ ബാലനെ അകാരണമായി വെടിവച്ചുകൊന്ന ഇസ്രായേല്‍ സൈനികന് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശത്തിനായുള്ള സ്വതന്ത്ര കമ്മീഷന്‍ വക്താവ് അമ്മാര്‍ ദവൈക്ക് പറഞ്ഞു. കോടതിവിധിയെ കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറായിട്ടില്ല.

English summary
Israel soldier gets 9 months for killing teen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X