കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ ചതിയ്ക്കുന്നു... ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ പ്രതിസന്ധിയിലേയ്ക്ക്, മലയാളികള്‍ കുടുങ്ങും?

Google Oneindia Malayalam News

റിയാദ്: ആഗോള എണ്ണവില നാള്‍ക്കുനാള്‍ കുറയുന്നത് ഗള്‍ഫ് മേഖലയേയും അമേരിയ്ക്കയേയും ആയിരിയ്ക്കും ഏറ്റവും രൂക്ഷമായി ബാധിയ്ക്കുക. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായും കരകയറാത്ത സാഹചര്യത്തില്‍, ഇനിയൊരു പ്രതിസന്ധിയെ എങ്ങനെ നേരിടും എന്നാണ് ലോകം ഭയക്കുന്നത്.

അന്താരാഷ്ട്ര എണ്ണ വില നാള്‍ക്കുനാള്‍ കുറയുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, ഇപ്പോള്‍ 31.41 ഡോളറാണ് വില. ഇത് ഇരുപത് ഡോളര്‍ വരെ താഴ്‌ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ ഏറ്റവും ബാധിയ്ക്കുക എന്നത് ഉറപ്പാണ്. എന്താണ് ഗള്‍ഫില്‍ സംഭവിയ്ക്കാന്‍ പോകുന്നത്?

കേരളത്തിന്റെ നിലനില്‍പ്

കേരളത്തിന്റെ നിലനില്‍പ്

കേരളത്തിന്റെ നിലനില്‍പ് തന്നെ ഗള്‍ഫ് പണത്തെ അധികരിച്ചാണെന്ന് പറയേണ്ട സ്ഥിതിയാണ്. ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി വന്നാല്‍ പിന്നെ പ്രവാസികളുടെ തിരിച്ചൊഴുക്കിനാകും കേരളം സാക്ഷ്യം വഹിയ്ക്കുക.

എണ്ണവില ഇടിയുമ്പോള്‍

എണ്ണവില ഇടിയുമ്പോള്‍

ബാരലിന് 128 ഡോളര്‍ ആയിരുന്നു 2008 ലെ എണ്ണവില. അതില്‍ നിന്ന് 30 ഡോളറിലേയ്‌ക്കെത്തുമ്പോള്‍ ഒരു ബാലരലിന് മേല്‍ വരുന്ന നഷ്ടം എത്രയെന്ന് കണക്കാക്കിയാള്‍ തന്നെ ഞെട്ടിപ്പോകും.

അമേരിയ്ക്കയാണ് മുന്നില്‍

അമേരിയ്ക്കയാണ് മുന്നില്‍

ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിയ്ക്കുന്നത് അമേരിയ്ക്കയാണ്. എന്നാല്‍ അവരുടെ ആഭ്യന്തരം ആവശ്യങ്ങള്‍ക്കാണ് ഇത് അധികവും ഉപയോഗിയ്ക്കുന്നത് എന്നതിനാല്‍ വഗള്‍ഫ് മേഖലകളെ പോലെ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്.

സൗദി തകരും

സൗദി തകരും

ലോകത്തെ എണ്ണ ഉത്പാദക രംഗത്ത് രണ്ടാമനാണ് സൗദി അറേബ്യ. പ്രതിദിനം ഒരുകോടി പതിനാറ് ബാരല്‍ അസംസ്‌കൃത എണ്ണയാണ് അവര്‍ ഉത്പാദിപ്പിയ്ക്കുന്നത്.

എണ്ണയാണ് വരുമാനം

എണ്ണയാണ് വരുമാനം

സൗദി അറേബ്യയുടെ പ്രധാന വരുമാനം എണ്ണ വില്‍പനയിലൂടെയാണ് ലഭിയ്ക്കുന്നത്. അല്ലെങ്കില്‍, വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിയ്ക്കുന്നത് ഇതിലൂടെയാണ്. എണ്ണവില കുത്തനെ ഇടിയുന്നതോടെ സൗദിയുടെ സാമ്പത്തിക അടിത്തറ തന്നെ തകരും.

 ഏറ്റവും അധികം മലയാളികള്‍

ഏറ്റവും അധികം മലയാളികള്‍

ഏറ്റവുംഅധികം മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ അവരില്‍ ഭൂരിപക്ഷം പേര്‍ക്കും നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും.

യുഎഇ

യുഎഇ

മലയാളികള്‍ ഏറെ ജോലി ചെയ്യുന്നുണ്ട് യുഎഇയില്‍. ഒരു പക്ഷേ മലയാളികള്‍ ഏറ്റവും നല്ല ശമ്പളം പറ്റുന്ന രാജ്യവും യുഎഇ തന്നെ ആയിരിക്കും. എന്നാല്‍ പ്രതിസന്ധി യുഎഇയേയും രൂക്ഷമായി ബാധിയ്ക്കും

ആറാമതാണ്

ആറാമതാണ്

എണ്ണ ഉത്പാദത്തിന്റെ കാര്യത്തില്‍ യുഎഇയ്ക്ക് ആറാം സ്ഥാനമാണുള്ളത്. പ്രതിദിനം ഉത്പാദിപ്പിയ്ക്കുന്നത് മുപ്പത്തിനാല് ലക്ഷത്തി എഴുപത്തിയൊന്നായിരം ബാരല്‍.

കുവൈത്ത്

കുവൈത്ത്

കുവൈത്ത് ദിനാര്‍ ഇന്ത്യന്‍ രൂപയിലേയ്ക്ക് മാറ്റുന്നത് സ്വപ്‌നം കാണുന്ന ഒരുപാടുപേരുണ്ട്. എന്നാല്‍ കുവൈത്തും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതിദിനം ഇരുപത്തിയേഴ് ലക്ഷത്തില്‍ പരം ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിയ്ക്കുന്നത്.

ഖത്തറില്‍ രൂക്ഷം

ഖത്തറില്‍ രൂക്ഷം

ഖത്തറിന്റെ പ്രതിദിന എണ്ണ ഉത്പാദനം ഇരുപത് ലക്ഷത്തിന് മേല്‍ ബാരലുകളാണ്. എണ്ണവില കുറയുന്നതോടെ ഖത്തറും പ്രതിസന്ധിയാകും.

 ഒമാന്‍

ഒമാന്‍

എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കും താഴെയാണ് ഒമാന്‍. എന്നാല്‍ ചെറിയ രാജ്യമായ ഒമാനെ സംബന്ധിച്ച് എണ്ണ തന്നെയാണ് പ്രധാന വരുമാനമാര്‍ഗ്ഗം.

ഉത്പാദനം കുറയ്ക്കും

ഉത്പാദനം കുറയ്ക്കും

എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ ഉത്പാദം കുറയ്ക്കുക എന്നത് മാത്രമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നിലുള്ള വഴി. എന്നാല്‍ ഇതും നയിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തന്നെ ആയിരിക്കും.

English summary
Down in Oil Price may lead gulf countries to severe economic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X