ഇത്തിഹാദ് വിമാനം ആകശച്ചുഴിയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്!!
അബുദാബി: ജക്കാര്‍ത്തയിലേക്ക് അബുദാബിയില്‍ നിന്നും പുറപ്പെട്ട ഇത്തിഹാദിന്റെ ഇവൈ 474 വിമാനമാണ് അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ ഇറങ്ങാന്‍ അരമണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്.

എന്നാല്‍ വിമാന ജീവനക്കാരുടെയും പൈലറ്റിന്റെയും ക്യത്യമായ ഇടപെടല്‍ കാരണം കൂടുതല്‍ വലിയ അപകടത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. പരുക്ക് പറ്റിയവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയവര്‍ക്ക് വേണ്ട എല്ലാവിധ സഹായവും ഇത്തിഹാദ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ചുള്ള പ്രാധമിക വിവരങ്ങള്‍ ശേഖരിക്കാനും ആശുപത്രിയിലുള്ളവര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കു വേണ്ടി പ്രത്യേക സംഘം ജക്കാര്‍ത്തയിലേക്ക് തിരിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജക്കാര്‍ത്ത സിവില്‍ ഏവിയേഷന്‍ സംഭവത്തെ കുറിച്ച് അന്യേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications