ഹരിണി അമരസൂര്യ ലങ്കന്‍ പ്രധാനമന്ത്രിയായി തുടരും; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
കൊളംബോ: ശ്രീലങ്കയിലെ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഡോ. ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും. കൂടാതെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രതിരോധ മന്ത്രാലയത്തോടൊപ്പം ധനം, സാമ്പത്തികം, സുസ്ഥിരത എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല കൂടി ഏറ്റെടുക്കും.
വിജിത ഹെറാത്ത് ആണ് വിദേശകാര്യ മന്ത്രി. ജെവിപി നേതാവ് കെഡി ലാല്കാന്തയ്ക്കായിരിക്കും കൃഷി മന്ത്രാലയത്തിന്റെ ചുമതല. ഡോ. നളിന്ദ ജയതിസ്സയെ ആരോഗ്യ-മാസ് മീഡിയ മന്ത്രിയായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വസന്ത സമരസിംഗ വാണിജ്യ മന്ത്രിയായും സാമന്ത വിദ്യാരത്ന പ്ലാന്റേഷന് വ്യവസായ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Image Credit: Facebook@Harini Amarasuriya
25 ല്‍ താഴെ മന്ത്രിമാരായിരിക്കും മന്ത്രിസഭയില്‍ ഉണ്ടായിരിക്കുക. 22 മന്ത്രിമാരായിരിക്കും 24 വകുപ്പുകള്‍ കൈകാര്യം ചെയ്യുക. ഇതനുസരിച്ച് ഡെപ്യൂട്ടി മന്ത്രിമാരെയും നിയമിക്കും. മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകീട്ടോടെ പ്രസിഡന്റ് ദിസനായകെക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ.
കൊളംബോയില്‍ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഡല്‍ഹി ഹിന്ദു കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദവും സ്കോട്ട്ലാന്റിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കിയ നേതാവാണ്. അധ്യാപക സംഘടനാ നേതാവായും എഴുത്തുകാരിയായും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
ശ്രീലങ്കയുടെ പതിനേഴാമത് പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഹരിണി സിരിമാവോ ബന്ദര്‍നായികെയ്ക്കും ചന്ദ്രിക കുമാര്‍തുംഗയ്ക്കും ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന വനിതയാണ്. ശ്രീലങ്കയില്‍ അനുരകുമാര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഹരിണിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു.
അന്ന് നീതി, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളും ഹരിണി. െആയിരുന്നു പ്രസിഡന്റ് ഏല്‍പ്പിച്ചിരുന്നത്. ശക്തമായ ഇടത് തരംഗമാണ് ഇത്തവണ ലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അലയടിച്ചത്. പ്രസിഡന്റ് അനുര ദിസനായകെയുടെ എന്‍ പി പി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി. 225 അംഗ പാര്‍ലമെന്റിലെ 159 സീറ്റുകളിലും എന്‍പിപിയാണ് വിജയിച്ചത്. 2020 ല്‍ മൂന്ന് സീറ്റ് മാത്രം നേടിയിടത്ത് നിന്നാണ് എന്‍പിപിയുടെ കുതിപ്പ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications