കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹരാത്രി ഭാര്യയുടെ വസ്ത്രമഴിക്കാനായില്ല 22 കാരിയ്ക്ക് ഭര്‍ത്താവിന്‍റെ മര്‍ദ്ദനം

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: വിവാഹ രാത്രി ഭാര്യയുടെ വസ്ത്രമഴിയ്ക്കാന്‍ കഴിയാത്തതില്‍ ദേഷ്യം പൂണ്ട നവവരന്‍ ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കി. ഗാവിന്‍ ഗോലൈറ്റ്‌ലി (29) എന്ന യുവാവാണ് ഭാര്യ ആമി ഗാവ്‌സണ്‍ (22) മര്‍ദ്ദിച്ചത്. ആമിയുടെ വസ്ത്രമഴിയ്ക്കാന്‍ ഗാവിന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇയാള്‍ വിദ്യാര്‍ഥിനിയായ ഭാര്യയെ മര്‍ദ്ദിച്ചത്.

അക്കൗണ്ടന്‍സി വിദ്യാര്‍ഥിയായ ആമിയ്ക്ക് തന്റെ ഭര്‍ത്താവിന്റെ പെരുമാറ്റം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്. വിവാഹ ശേഷം ഒരു ഹോട്ടല്‍ മുറിയിലാണ് ഇരുവരും തങ്ങിയത്. വസ്ത്രം അഴിയ്ക്കാന്‍ കഴിയാത്ത വിധത്തില്‍ ഉടക്കിയിരുന്നു അതിനാല്‍ തന്നെ ആമിയ്ക്ക് വസ്ത്രമഴിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

Amy

തുടര്‍ന്ന് ഗാവിന്‍ ആമിയെ മര്‍ദ്ദിച്ചു. നിലത്തേയ്ക്ക് തള്ളിയിടുകയും ചവിട്ടുകയും ചെയ്തു. യുവതിയുടെ നെഞ്ചിനും മുഖത്തിനും പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗാവിന്‍ വീണ്ടും യുവതിയെ മര്‍ദ്ദിച്ചു. ഹോട്ടലിലെ ഒരു പോര്‍ട്ടറുടെ സഹായത്തോടെയാണ് യുവതി പൊലീസിനെ വിളിച്ചതും രക്ഷപ്പെട്ടതും.

Gavin

ഗാവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരിയ്ക്കുകയാണ് യുവതി. വന്‍ തുക ആമിയ്ക്ക് പിഴയായി നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ടാറ്റു ആര്‍ട്ടിസ്റ്റാണ് ഗാവിന്‍. മദ്യലഹരിയിലായിരുന്നു ആമിയെ ആക്രമിച്ചതെന്ന് ഗാവിന്‍ പറഞ്ഞു.

English summary
Dress stuck on wedding night: Groom beats up bride.22-year-old student to divorce man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X