കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലും

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ഇളവുകള്‍ അനുവദിക്കുന്ന രാജ്യമാണ് യുഎഇ. വിദേശികള്‍ കൂട്ടത്തോടെ എത്തുന്ന ഗള്‍ഫ് രാജ്യവും യുഎഇ തന്നെ. ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന യുഎഇയില്‍ പക്ഷേ, മാന്യത കൈവെടിയാന്‍ പാടില്ലെന്ന വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. പ്രത്യേകിച്ച് വസ്ത്രങ്ങളുടെ കാര്യത്തില്‍.

പൊതുയിടങ്ങളില്‍ മാന്യമായ വസ്ത്രം ധരിക്കണം. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും. അറബ് യുവതിയുടെ പരാതിയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തെ നിര്‍ബന്ധിച്ചത്. മാന്യമായ വസ്ത്രധാരണം വേണമെന്നാവശ്യപ്പെട്ടാണ് അറബ് വനിത പരാതി നല്‍കിയത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചട്ടങ്ങള്‍ ബാധകമാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 മാന്യമായ വസ്ത്രം

മാന്യമായ വസ്ത്രം

മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനാണ് യുഎഇയുടെ തീരുമാനം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാടുകടത്തുകയും ചെയ്യും. രാജ്യത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നതാണ് ഭരണകൂടം ഈ ചട്ടങ്ങള്‍ ശക്തമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച

സംഭവം ഗള്‍ഫിലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയാണ്. ഒരു അറബ് യുവതി ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് തുടക്കം. ദുബായിലെ മാളില്‍ ഒരു വനിത ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രമണിഞ്ഞുവന്നു. അറബ് വനിത പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ യുവതിക്ക് പര്‍ദ്ദ നല്‍കി.

ചട്ടം ലംഘിച്ചാല്‍

ചട്ടം ലംഘിച്ചാല്‍

ഈ സംഭവം വിവരിച്ചാണ് അറബ് വനിതയുടെ വീഡിയോ. നിമിഷ നേരം കൊണ്ട് ആയിരങ്ങളാണ് വീഡിയോ കണ്ടത്. ഒട്ടുമിക്കയാളുകളും അറബ് വനിതയെ പിന്തുണച്ചു. ചിലര്‍ വിയോജിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് യുഎഇയുടെ ചട്ടമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അല്ലാത്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അവര്‍ വിശദീകരിച്ചു.

യുഎഇയുടെ സംസ്‌കാരം

യുഎഇയുടെ സംസ്‌കാരം

യുഎഇയുടെ സംസ്‌കാരം മാനിക്കാന്‍ രാജ്യത്തെ എല്ലാവരും തയ്യാറാകണം. വിദേശികളായാലും സ്വദേശികളായാലും ചട്ടങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത്. പൊതു സ്ഥലങ്ങളില്‍ മാന്യതയില്ലാതെ വസ്ത്രം ധരിച്ചെത്തിയാല്‍ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമത്തിലെ 358 വകുപ്പ് വ്യക്തമാക്കുന്നു.

സൂചനാ ബോര്‍ഡുകള്‍

സൂചനാ ബോര്‍ഡുകള്‍

തടവ് ശിക്ഷ മാത്രമല്ല ഇത്തരക്കാര്‍ക്കുള്ളത്. യുഎഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ആര്‍ട്ടിക്കിള്‍ 121ലും ഇതേ കാര്യം പറയുന്നുണ്ടെന്ന് അഭിഭാഷകനായ മുഹമ്മദ് തലാല്‍ അല്‍ തമീമി പറയുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്ന് ദുബായിലെ എല്ലാ മാളിലും സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമപരമായ ഒരു മുന്നറിയിപ്പാണിത്.

ഇസ്ലാമിക മൂല്യങ്ങള്‍

ഇസ്ലാമിക മൂല്യങ്ങള്‍

വിദേശികളായ വിനോദസഞ്ചാരികള്‍ മാന്യമായി വസ്ത്രം ധരിച്ചുവേണം യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ എത്താന്‍. ഇക്കാര്യം യുഎഇ സര്‍ക്കാര്‍ വെബ് സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. ഇമറാത്തികള്‍ക്ക് പാരമ്പര്യമായ വസ്ത്രം ധരിക്കാം. എന്നാല്‍ മറ്റുള്ളവര്‍ മാന്യതയില്ലാത്തതോ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതോ ആയ വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ധരിക്കാന്‍ പാടില്ലെന്നും വെബ്‌സൈറ്റില്‍ വിശദമാക്കുന്നു.

വസ്ത്രങ്ങള്‍ ഇങ്ങനെ

വസ്ത്രങ്ങള്‍ ഇങ്ങനെ

സ്ത്രീകളും പുരുഷന്‍മാരും മാന്യതിയില്ലാത്ത വസ്ത്രം ധരിച്ചാല്‍ പെടുമെന്ന് ഉറപ്പാണ്. ജയില്‍ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. ശരീരത്തോട് ഒട്ടി നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കാല്‍മുട്ടിന് മുകളില്‍ കാണുന്ന വസ്ത്രം പാടില്ല. നേര്‍ത്ത വസ്ത്രങ്ങളും പാടില്ല. തോളും കാലുകളും മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്.

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ലസൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെകോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ

English summary
Face jail for dressing inappropriately in public in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X