കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രം കുടിച്ചാല്‍ കഷണ്ടിയും ട്യൂമറും മാറുമെന്ന് ചൈനക്കാര്‍, എന്തൊക്കെ കണ്ടുപിടിത്തങ്ങളാ

Google Oneindia Malayalam News

ബെയ്ജിംഗ്: പാമ്പിനെ തിന്നുന്നവരാണ് ചൈനക്കാര്‍. എന്നാല്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനംപിരട്ടലുണ്ടാക്കുന്ന മറ്റൊരു ചികിത്സാ രീതിയുടെ വക്താക്കളായി മാറുകയാണ് ഒരുകൂട്ടം ചൈനക്കാര്‍. യൂറിന്‍ തെറാപ്പി എന്നാണ് ചികിത്സയുടെ പേര്. പേര് പോലെ തന്നെ മൂത്രം കൊണ്ട് അസുഖങ്ങള്‍ ഭേദമാക്കുന്ന ചികിത്സ രീതിയാണിത്. അസുഖം ഭേദമാകുമോ ഇല്ലയോ എന്ന അറിയില്ല. എന്നാല്‍ ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ അംഗങ്ങള്‍ മൂത്രം കുടിയ്ക്കുന്നുണ്ട്.

കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണ മൂത്രത്തിനുണ്ടെന്നാണ് ഈ അസോസിയേഷനിലെ വക്താക്കള്‍ പറയുന്നത്. രോഗശാന്തിയ്ക്ക് വേണ്ടി ഇതിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്.

Bald

എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊന്നും തന്നെ സര്‍ക്കാര്‍ യാതൊരുവിധ അംഗീകാരവും നല്‍കിയിട്ടില്ല. 2008 മുതല്‍ സംഘടന സജീവമാണെങ്കിലും സര്‍ക്കാര്‍ ഇതിവരെ അംഗീകാരം നല്‍കിയിട്ടില്ല. വെറും നാനൂറ് അംഗങ്ങളുമായി തുടങ്ങിയ സംഘടനയില്‍ ഇപ്പോള്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്. സംഘത്തിന്റെ തലവന്‍ ബാവോ യാഫു (80) സ്ഥിരമായി മൂത്രം കുടിയ്ക്കാറുണ്ടത്രേ.

പുഴുക്കടിയും മുടികൊഴിച്ചലുമൊക്കെ ഈ ചികിത്സിയലൂടെയാണ് മാറിയതെന്ന് ഇയാള്‍ പറയുന്നു. അതേ സമയം മൂത്രം കുടിച്ച് രോഗം മാറ്റാമെന്ന് പറയുന്നത് സത്യമല്ലെന്നും തട്ടിപ്പാണെന്നും ഒട്ടേറെപ്പേര്‍ ആരോപിയ്ക്കുന്നു. എന്തായാലും പാമ്പിനെ തിന്നുന്നവര്‍ ഇനി മൂത്രം കുടിച്ച് രോഗം മാറ്റട്ടേ.

English summary
Drinking Urine Can Cure Any Sickness – Members Of China's Urine Therapy Association Believes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X