പെണ്‍കുട്ടികള്‍ പുക വലിച്ചു, ബസ് ഡ്രൈവര്‍ക്ക് ചാട്ടയടിയും ജയിലും!
റിയാദ്: കോളജ് ബസ്സില്‍ വെച്ച് പെണ്‍കുട്ടികളെ പുകവലിക്കാന്‍ അനുവദിച്ച കുറ്റത്തിന് ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിനികള്‍ ബസ്സില്‍ വെച്ച് പുകവലിക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഡ്രൈവറായ ചെറുപ്പക്കാരന് സൗദി കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷം തടവും 300 ചാട്ടവാറടിയുമാണ് ഡ്രൈവര്‍ക്ക് കിട്ടിയ ശിക്ഷ.
ബസ്സില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ ഡ്രൈവറുടെ മുന്നില്‍ വെച്ച് മുഖാവരണം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അറബിക് ദിനപ്പത്രമായ സദയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോളേജ് വിദ്യാര്‍ഥികളോടൊപ്പം ഒരു ഷോപ്പിങ് മാളില്‍ വെച്ചാണ് ചെറുപ്പക്കാരനായ ഡ്രൈവറെ സൗദിയിലെ മതപോലീസ് അറസ്റ്റ് ചെയ്തത്.

മക്ക പ്രൊവിന്‍സിലുള്ള തൈഫ് കോടതിയിലാണ് ശിക്ഷ വിധിച്ചത്. കോളജ് സമയത്തിന് മുമ്പും അതിന് ശേഷവും വിദ്യാര്‍ഥിനികളെ പുറത്ത് കൊണ്ടുപോയി എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ബസ്സില്‍ വെച്ച് പെണ്‍കുട്ടികളെ ഡാന്‍സ് കളിക്കാനും പുക വലിക്കാനും അനുവദിച്ചത് ഇസ്ലാമിക നിയമങ്ങളെയും വിദ്യാഭ്യാസ നയങ്ങളെയും ലംഘിക്കുന്നതാണ് എന്നും കോടതി കണ്ടെത്തി.












Click it and Unblock the Notifications