ദുബായ് നിരത്തുകളില്‍ ഇനി ഡ്രൈവറില്ലാ വാഹനവും...
ദുബായ്: ആര്‍ടിഎ ദുബായില്‍ സംഘടിപ്പിക്കുന്ന മിന അന്താരാഷ്ട്ര പൊതുഗതാഗത കോണ്‍ഗ്രസ്സില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുവാനുള്ള ഒരുക്കത്തിലാണ് ആര്‍ടിഎ. ഇതാദ്യമായാണ് നഗരത്തില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം സംഘടിപ്പിക്കുന്നത്.
10 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടിലൂടെയാണ് ഓടുക. എതിരെ വരുന്ന വാഹനങ്ങളുടെയും മുന്നിലുള്ള വാഹനത്തിന്റെയും ദൂരവും ക്രത്യമായി തിരിച്ചറിഞ്ഞായിരിക്കും വാഹനം സഞ്ചരിക്കുക. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും ആളുകള്‍ പെട്ടന്ന് കുറുകെ കടന്നാല്‍ പാലിക്കേണ്ട നിര്‍ദേശവും വാഹനത്തില്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ റൂട്ട് മാറി സഞ്ചരിക്കാനും പുതിയ ഡ്രൈവറില്ലാ വാഹനത്തിന് സാധിക്കും. 29 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന മേളയിലെ താരവും ഈ ഡ്രൈവറില്ലാ വണ്ടിയായിരിക്കും.


Click it and Unblock the Notifications