കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; തീപ്പിടിത്തം, ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
Saudi Arabia oil facilities ablaze after drone strikes | Oneindia Malayalam

റിയാദ്: സൗദി അരാംകോയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം. തൊട്ടുപിന്നാലെ വന്‍ തീപ്പിടുത്തവുമുണ്ടായെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിന് അടുത്തുള്ള അബ്‌ഖൈഖിലാണ് സ്‌ഫോടനമുണ്ടായത്. വെടിയൊച്ച കേട്ടതായും പറയപ്പെടുന്നു. അതേസമയം, രണ്ടു കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായി എന്ന് മറ്റൊരു റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

 തീപിടുത്തത്തെ തുടര്‍ന്ന്

തീപിടുത്തത്തെ തുടര്‍ന്ന്

തീപിടുത്തത്തെ തുടര്‍ന്ന് ആകാശത്ത് വന്‍തോതില്‍ പുക ഉയര്‍ന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ സൗദി ഭരണകൂടമോ അരാംകോയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദി നിയന്ത്രണത്തിലുള്ള അല്‍ അറബിയ്യ ചാനലാണ് ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്.

 സ്‌ഫോടനം നടന്നുവെന്ന്

സ്‌ഫോടനം നടന്നുവെന്ന്

സ്‌ഫോടനം നടന്നതായി അല്‍ അറബിയ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കാരണം വ്യക്തമല്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണം കേന്ദ്രമെന്ന് അരാംകോ പറയാനുള്ള കേന്ദ്രത്തിലാണ് സ്‌ഫോടനവും തീപ്പിടുത്തവും.

ദിവസം 70 ലക്ഷം ബാരല്‍

ദിവസം 70 ലക്ഷം ബാരല്‍

സൗദിയുടെ എണ്ണപ്പാടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ഈ കേന്ദ്രത്തിലെത്തിച്ചാണ് ശുദ്ധീകരിക്കുക. ശേഷം പേര്‍ഷ്യന്‍ കടലിലൂടെയും ചെങ്കടലിലൂടെയും കയറ്റി അയക്കുകയാണ് പതിവ്. ഒരു ദിവസം 70 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കപ്പെടുന്നത്.

2006ല്‍ സംഭവിച്ചത്

2006ല്‍ സംഭവിച്ചത്

നേരത്തെ ഈ കേന്ദ്രത്തിന് നേരെ അല്‍ഖാഇദയുടെ ആക്രമണ ശ്രമം നടന്നിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു ഇത്. എന്നാല്‍ ആക്രമണം സൈന്യം തകര്‍ത്തു. ശക്തമായ സുരക്ഷയുള്ള ഈ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

മറ്റൊരു റിപ്പോര്‍ട്ട്

മറ്റൊരു റിപ്പോര്‍ട്ട്

അരാംകോയുടെ രണ്ടുകേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായി എന്നാണ് ഒരു മന്ത്രിയെ ഉദ്ധരിച്ച എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്രോണ്‍ ആക്രമണ ശ്രമവുമുണ്ടായി. അബ്‌ഖൈഖ്, ഖുറൈസ് എന്നീ കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സൗദിയും യമനിലെ ഹൂത്തികളും തമ്മില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് അരാംകോയില്‍ ആക്രമണമുണ്ടായിരിക്കുന്നത്.

കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്

English summary
Drone Attacks On Saudi's Aramco Oil Plants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X