Get Updates
Get notified of breaking news, exclusive insights, and must-see stories!

നെതന്യാഹുവിന്റെ വീടിന് സമീപം ഡ്രോണ്‍ പൊട്ടിത്തെറിച്ചു; വിക്ഷേപിച്ചത് ലെബനനില്‍ നിന്ന്

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോണ്‍ പൊട്ടിത്തെറിച്ചു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഭവം. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ ആണ് തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രോണ്‍ സിസേറിയയിലെ ഒരു കെട്ടിടത്തില്‍ വന്ന് പതിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല എന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ലെബനനില്‍ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഡ്രോണുകള്‍ വ്യോമ പ്രതിരോധം തകര്‍ത്തു. സംഭവത്തിന് പിന്നാലെ ടെല്‍ അവീവ് പ്രദേശത്ത് സൈറണുകള്‍ മുഴങ്ങി. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി സൗദി ഔട്ട്ലെറ്റ് അല്‍ ഹദത്ത് റിപ്പോര്‍ട്ട് ചെയ്തു.

Benjamin Netanyahu

എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സിന്‍വാറിന്റെ മരണവും നെതന്യാഹുവിന്റെ വീടിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണവും ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള മിഡില്‍ ഈസ്റ്റിലെ സംഘടനകളും തമ്മിലുള്ള യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ മറ്റാരും ഏറ്റെടുത്തിട്ടില്ല.

ലെബനനില്‍ ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുമായി ഇസ്രായേല്‍ യുദ്ധം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ കരസേനയെ അയച്ചിരുന്നു. ഹിസ്ബുള്ളയുടെ പ്രാദേശിക കമാന്‍ഡ് സെന്റര്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ ആക്രമണം എനന്നതും ശ്രദ്ധേയമാണ്.

സെപ്തംബര്‍ അവസാനം മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ലെബനനില്‍ കുറഞ്ഞത് 1418 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഇന്ന് ബെയ്റൂട്ടിന് വടക്കുള്ള ജോണിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ പറഞ്ഞു. തലസ്ഥാനത്തെ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയിലാണ് ആക്രമണം നടന്നതെന്ന് ലെബനന്‍ സ്റ്റേറ്റ് മീഡിയ പറഞ്ഞു.

തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ വ്യാഴാഴ്ച നടത്തിയ ഓപ്പറേഷനില്‍ ആണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ ത്രികക്ഷി സംഘര്‍ഷം കൂടുതല്‍ രൂക്ഷമായേക്കും എന്ന ആശങ്കയിലാണ് ലോകം. 1200-ലധികം ഇസ്രായേലികളെ കൊല്ലുകയും 250-ലധികം പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരനാണ് സിന്‍വാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+