Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ വിറച്ചു; രക്ഷാകവചങ്ങള്‍ ഭേദിച്ച് ഡ്രോണ്‍ പതിച്ചത് ടെല്‍ അവീവില്‍: പിന്നില്‍ ഹൂത്തികള്‍

ടെല്‍ അവീവ്: മിഡില്‍ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങള്‍ രൂക്ഷമാക്കി ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ഡ്രോണ്‍ ആക്രമണം. അതീവ സുരക്ഷ സന്നാഹങ്ങളോടെ ഇസ്രായേല്‍ സംരക്ഷിച്ച് പോരുന്ന തലസ്ഥാന നഗരിയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തി വിമതർ ഏറ്റെടുത്തു. സമീപകാലത്ത് ടെല്‍ അവീവിന് നേർക്ക് നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്.

ആക്രമണത്തില്‍ പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. " ഇസ്രായേലിന്റെ അത്യാധുനിക ഇൻ്റർസെപ്റ്റർ സിസ്റ്റങ്ങളെ മറികടക്കാൻ കഴിവുള്ളതും റഡാറുകൾക്ക് കണ്ടെത്താനാകാത്തതുമായ ഒരു പുതിയ ഡ്രോൺ ഞങ്ങള്‍ ഉപയോഗിച്ചു" എന്നാണ് ഹൂത്തികള്‍ അവകാശപ്പെട്ടത്. നഗരത്തിലെ അമേരിക്കന്‍ എംബസി ഓഫീസിന് സമീപത്താണ് ഡ്രോണ്‍ ആക്രമണം നടന്നത്.

tel-aviv-

സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇൻ്റർസെപ്റ്റർ സിസ്റ്റങ്ങള്‍ക്ക് ഡ്രോണുകളെ തടയാന്‍ എന്തുകൊണ്ട് സാധിച്ചില്ലെന്ന് പരിശോധിക്കുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. "ഞങ്ങൾ സംസാരിക്കുന്നത് വലിയ ദൂരത്തേക്ക് പറക്കാൻ കഴിയുന്ന ഒരു വലിയ യുഎവിയെ [unmanned aerial vehicle] നെക്കുറിച്ചാണ്," ഒരു സൈനിക ഉദ്യോഗസ്ഥൻ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോടായി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞങ്ങൾ ഇപ്പോൾ ഒരു സാധ്യതയും തള്ളിക്കളയുന്നില്ല.
രാജ്യത്തിൻ്റെ ആകാശം സംരക്ഷിക്കാന്‍ ഇസ്രായേലിൻ്റെ വ്യോമസേന പട്രോളിംഗ് വർദ്ധിപ്പിച്ചതായി സൈന്യം സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലും വ്യക്തമാക്കി. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി.

"ഇസ്രായേൽ രാഷ്ട്രത്തെ ദ്രോഹിക്കുന്ന അല്ലെങ്കിൽ നമുക്കെതിരായ ഭീകരതയെ നയിക്കുന്ന ആർക്കും ഞങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും" ഗാലൻ്റിനെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് സമീപമുള്ള അപ്പാർട്ട്‌മെൻ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇസ്രായേൽ പോലീസ് അറിയിച്ചു.

അതേസമയം, ഗാസയിലെ വെടിനിർത്തല്‍ ചർച്ചകള്‍ക്കായി ഇസ്രായേൽ സംഘം വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെത്തി. അന്താരാഷ്ട്ര മധ്യസ്ഥർ നടത്തിയ ശ്രമത്തെ തുടർന്നാണ് വീണ്ടും ചർച്ചകൾ പുനരാരംഭിക്കുന്നത്. സംഘത്തിന്റെ വരവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വ്യക്തമല്ല. കൈറോ വിമാനത്താവള അധികൃതരാണ് ഇസ്രായോല്‍ ഉദ്യോഗസ്ഥരുടെ വരവ് സംബന്ധിച്ച വിവരം പങ്കുവെച്ചത്.

ചർച്ചകള്‍ക്കായി ഇസ്രായേല്‍ ഉദ്യോഗസ്ഥർ കൈറോയിലെത്തി എന്ന് പറയുമ്പാഴും ഗാസയില്‍ ഇപ്പോഴും ആക്രമം വളരെ രൂക്ഷമായ രീതിയില്‍ തന്നെ തുടരുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന ദൈർ അൽബലാഹിനടുത്ത് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+