കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ വെടിവെച്ചിട്ടത് ചൈനയുടെ വിമാനം

  • By Anwar Sadath
Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യയുടെ പൈലറ്റില്ലാ യുദ്ധവിമാനം വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ വാദം കള്ളമാണെന്ന് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. വിമാനം ഇന്ത്യന്‍ നിര്‍മതമല്ലെന്നും അത് ചൈനയിലെ കമ്പനിയായ ഡി.ജെ.ഐയുടെ ഫാന്റം 3 വിഭാഗത്തില്‍പെട്ട ചാരവിമാനമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനം ഇന്ത്യയുടേതാണെന്നും പാക്കിസ്ഥാന്‍ മേഖലയില്‍ ചാരപ്പണിക്കായാണ് ആളില്ലാ വിമാനം അയച്ചതെന്നുമായിരുന്നു പാക്കിസ്ഥാന്‍ നേരത്തെ ആരോപിച്ചിരുന്നത്. ഇത് തള്ളിക്കളയുന്നതാണ് ചൈനയിലെ ഔദ്യോഗിക വെബ്‌സൈറ്റായ ഒബ്‌സര്‍വറില്‍ വന്ന റിപ്പോര്‍ട്ട്. ഏകദേശം 76,000 രൂപ വിലവരുന്ന ചെറിയ വിമാനമാണിതെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

warplane

വിമാനം വെടിവെച്ചിട്ടതു സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. വിമാനം ഇന്ത്യയുടേതാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചപ്പോള്‍ അത് ചൈനീസ് നിര്‍മിതമാണെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആദ്യം മുതല്‍ വ്യക്തമാക്കിയിരുന്നത്. ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ ആണെന്നും അത്തരം വിമാനങ്ങള്‍ ഇന്ത്യയ്ക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു.

അതേസമയം, പാക്കിസ്ഥാനും ചൈനയും തമ്മില്‍ അടുത്തകാലത്തായി സൗഹൃദം രൂപപ്പെട്ടുവരവെ ചൈന ഇത്തരം ഒരു വിമാനം അയച്ചതിന് പിന്നില്‍ ദുരൂഹത വര്‍ധിക്കുകയാണ്. മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ ചൈനയുടെ കടന്നുകയറ്റത്തെ പാക്കിസ്ഥാന് പ്രതിരോധിക്കാനാകാത്ത സ്ഥിതിയാണ് സംജാതമായത്.

English summary
Chinese media says Drone that Pakistan shot down was made in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X