കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലുശ്ശേരി സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങി മരിച്ചു

Google Oneindia Malayalam News

ഷാര്‍ജ: മലയാളികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമല്‍ (17) എന്നിവരാണ് മുങ്ങി മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അമല്‍. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കടല്‍ച്ചുഴില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.

കൂടുംബത്തോടൊപ്പം കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ഇസ്മയില്‍. കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു സമയമായിരുന്നു. അപകടനം നടന്ന ഉടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവരും കടലില്‍ മുങ്ങിപ്പോക്കുന്നത് കണ്ട് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ajma

കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇസ്മായില്‍. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍.ടി.എ.) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ്. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആര്‍.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങള്‍. മുമ്പ് അജ്മാന്‍ അല്‍സാദ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന നഫീസ ഇപ്പോള്‍ കോഴിക്കോട് എകരൂല്‍ സ്കൂളിലെ അധ്യാപികയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷതദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

English summary
Drowned in sea at ajman: balussery natives died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X