മനുഷ്യനെ നരഭോജികളാക്കുന്ന മയക്കുമരുന്ന്... ബ്രിട്ടനിലുണ്ട്, ഇന്ത്യയിലെത്തുമോ?
ലണ്ടന്‍: മയക്കുമരുന്നുകള്‍ മനുഷ്യന്റെ സാധാരണ മാനസികാവസ്ഥയെ മാറ്റി മറിയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. ഉന്‍മാദാവസ്ഥയില്‍ ആളുകള്‍ എന്തൊക്കെ കാണിച്ചുകൂട്ടും എന്ന് ഉഹിയ്ക്കാവുന്നതേ ഉള്ളൂ.
എന്നാല്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഊഹിയ്ക്കാവുന്നതിനും അപ്പുറം ആയിരിയ്ക്കും. ഒരു മനുഷ്യന്‍ പെട്ടെന്ന് നരഭോജിയായി മാറിയാല്‍ എങ്ങനെ ഉണ്ടാകും. നടന്നുപോകുന്നതിനിടെ ഒരാളെ ജീവനോടെ തിന്നാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും?
അത്തരം ഒരു മരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ബ്രിട്ടനെ അസ്വസ്ഥമാക്കുകയാണ്. ഈ മരുന്ന് ഇപ്പോള്‍ അവിടെ തെരുവുകളില്‍ പോലും സുലഭമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മനുഷ്യനെ നരഭോജിയാക്കുന്ന ആ മരുന്ന് അധികം താമസിയാതെ ഇന്ത്യയിലും എത്തുമെന്ന് ഉറപ്പിയ്ക്കാം.

ബ്ലൂ സ്റ്റാര്‍
ബ്ലൂ സ്റ്റാര്‍ എന്നാണ് ഈ മരുന്നിന്റെ പേര്. ഈ മരുന്ന് ഉപയോഗിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുമോ?

അനുഭവകഥ
ഈ മരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് ഫ്‌ലോറിഡയിലെ റൂഡ് യൂജീന്‍ എന്നയാള്‍ തെരുവില്‍ താമസിയ്ക്കുന്ന ഒരാളെ പച്ചയ്ക്ക് കടിച്ച് പറിച്ചത്. 2012 ല്‍ ആയിരുന്നു ഈ സംഭവം. അന്നത് വലിയ വാര്‍ത്ത ആയിരുന്നു.

ഉപയോഗിച്ചവര്‍ പറയുന്നു
ഈ മരുന്ന് ഉപയോഗിച്ചവര്‍ തന്നെ അതിന്റെ ദോഷങ്ങളെ കുറിച്ച് ഇപ്പോള്‍ പുറത്ത് പറയുന്നുണ്ട്. ഉന്‍മാദത്തിന്റെ ഒരു പ്രത്യേക അവസ്ഥയില്‍ എത്തുമ്പോള്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഉന്മാദം
കടുത്ത ഉന്‍മാദാവസ്ഥ മാത്രമല്ല, ശാരീരികമായ ചില മാറ്റങ്ങളും ഈ മരുന്നിന്‍റെ ഉപയോഗം സൃഷ്ടിയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്.

ലണ്ടനിലെങ്കില്‍
ലണ്ടനില്‍ ഈ മരുന്ന് ഇപ്പോള്‍ സുലഭമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അത് ഇന്ത്യയിലും പിന്നെ കേരളത്തിലും എത്താന്‍ അധികസമയം എടുക്കില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications