കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മരുന്നാണ് ജീവന്‍ രക്ഷിച്ചത്... കൊറോണയ്ക്ക് മരുന്ന് ഉണ്ടെന്ന് അമേരിക്കന്‍ വംശജന്‍, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന് മരുന്നുണ്ടെന്ന വാദവുമായി ലോസ് ആഞ്ചല്‍സുകാരന്‍. 52 വയസ്സുള്ള ഇയാള്‍ക്ക് രോഗം ഭേദമായെന്നാണ് അവകാശപ്പെടുന്നത്. റിയോ ജിയാര്‍ഡിനെരി എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ പാചക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ജിയാര്‍ഡിനെരി. ന്യൂയോര്‍ക്കിലെ ഒരു കോണ്‍ഫറന്‍സില്‍ വെച്ചാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. അഞ്ച് ദിവസം കടുത്ത പനിയായിരുന്നു. നടുവേദന, തലവേദന, കടുത്ത ചുമ, എന്നിവയും കടുത്ത തോതിലുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ ഉറങ്ങിയിരുന്ന ഇയാള്‍ കൊറോണ ബാധിച്ച ശേഷം ക്ഷീണം കൊണ്ട് 15 മണിക്കൂറോളം വരെയായിരുന്നു ഉറങ്ങിയിരുന്നത്.

1

ഡോക്ടര്‍മാരാരും തന്നെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ദക്ഷിണ ഫ്‌ളോറിഡയിലെ ജോ ഡിമാഗിയോ ആശുപത്രിയിലാണ് ഒടുവില്‍ ചികിത്സ തേടിയത്. ഇത് തന്റെ വീടിനടുത്തുള്ള ആശുപത്രിയാണെന്ന് ഇയാള്‍ പറയുന്നു. കടുത്ത ന്യൂമോണിയയും ഒപ്പം കൊറോണയും തനിക്കുണ്ടായിരുന്നു. ഐസിയുവില്‍ അവരെന്നെ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സമുള്ളത് കൊണ്ട് ഐസിയുവില്‍ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഡോക്ടര്‍മാര്‍ തന്നെ മടങ്ങി. ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. സംസാരിക്കാന്‍ പോലുമാവാത്ത ഘട്ടത്തിലായിരുന്നു ഞാന്‍ ആശുപത്രി വിട്ടതെന്നും ജിയാര്‍ഡിനെരി പറഞ്ഞു.

മരണം ഉറപ്പാക്കിയത് കൊണ്ട് എന്റെ ഭാര്യയോടും മൂന്ന് മക്കളോടും ഞാന്‍ യാത്ര പറഞ്ഞു. ചില സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ച് കാര്യം പറഞ്ഞു. ഹൈഡ്രോക്‌സിക്‌ളോറികിനെ കുറിച്ച് തന്റെ സുഹൃത്താണ് അപ്പോള്‍ പറഞ്ഞത്. ഒരു ആര്‍ട്ടിക്കിളും അതിനെ കുറിച്ച് മനസ്സിലാക്കാനായി തന്നു. മലേറിയക്ക് ഉപയോഗിച്ചിരുന്ന മരുന്നാണെന്ന് എനിക്ക് അറിയാമായിരുന്നു. വിദേശരാജ്യങ്ങളില്‍ ഇത് വിജയകരമായിരുന്നു. എന്നാല്‍ ഇത് പരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോഴാണ് രോഗം പതിയെ മാറിയത്. മറ്റ് മരുന്നുകളും ഇതോടൊപ്പം ഡോക്ടര്‍മാര്‍ തന്നിരുന്നുവെന്നും ജിയാര്‍ഡിനെരി പറഞ്ഞു.

ഹൈഡ്രോക്‌സിക്‌ളോറികിന്‍ ഉപയോഗിച്ച ശേഷം താന്‍ ഒരുപാട് ഉറങ്ങി പോയി. രാവിലെ എഴുന്നേറ്റ ശേഷം തന്റെ പനിയും ശ്വാസ തടസ്സവും പോയെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ശരീരത്തില്‍ വൈറസ് വ്യാപിക്കുന്നത് തടഞ്ഞത് ആ മരുന്നാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് ജിയാര്‍ഡിനെരി പറഞ്ഞു. അതേസമയം രോഗം ഇയാള്‍ക്ക് പൂര്‍ണമായും മാറിയിട്ടില്ല. നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇയാള്‍ക്ക് ആശുപത്രി വിടാനാവുമെന്നാണ് സൂചന. അതേസമയം ഇപ്പോഴും ഈ മരുന്ന് വൈറസ് തടയുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ഡോസുകളാണ് ഇയാള്‍ നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാ രോഗികളിലും ഈ മരുന്ന് ഫലിക്കില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.

English summary
drug used to treat malaria saved my life says american worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X