Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയ നടി പോലീസുകാരുടെ വയറ്റത്ത് കുത്തിപ്പിടിച്ച് ചവിട്ടി, തുപ്പി!!

ലണ്ടൻ: സിനിമാക്കാര്‍ മദ്യപിക്കുന്നതും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നതും പുതിയ കാര്യമൊന്നുമല്ല. ഇക്കാര്യത്തില്‍ നടന്മാരെന്നോ നടിമാരെന്നോ ഉള്ള വ്യത്യാസവുമില്ല.

Read Also: അഴിച്ച് കാണിക്കട്ടേ.. മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി... ഇവള്‍ പുലിയാണ് കേട്ടോ!!

പബ്ലിക്കായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും പോലീസ് കേസില്‍ പെടുകയും ചെയ്ത നടിമാര്‍ നമ്മുടെ നാട്ടില്‍ തന്നെ ഒരുപാടുണ്ട്. എന്നാല്‍ 24 കാരിയായ ഷേര്‍ മാക്‌സിമന്‍ ഉണ്ടാക്കിയ പുകിലുകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും.

ആരാണീ ഷേര്‍ മാക്‌സിമന്‍

ആരാണീ ഷേര്‍ മാക്‌സിമന്‍

24 വയസ്സേ ആയിട്ടുള്ളൂ ഷേര്‍ മാക്‌സിമന്. ഇതിനോടകം തന്നെ ഒരു സെലിബ്രിറ്റി ആയിക്കഴിഞ്ഞു താരം. നടി മാത്രമല്ല, അറിയപ്പെടുന്ന മോഡലും ഡാന്‍സറും അവതാരകയുമാണ്. കിഴക്കന്‍ ലണ്ടനിലെ സ്റ്റെപ്‌നി സ്വദേശിനിയാണ് ഷേര്‍.

എല്ലാം തുടങ്ങിയത് ഇങ്ങനെ

എല്ലാം തുടങ്ങിയത് ഇങ്ങനെ

പൊതുസ്ഥലത്ത് ഷേര്‍ മാക്‌സിമന്‍ ബഹളമുണ്ടാക്കുന്നത് കേട്ടാണ് പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. ഷേര്‍ മദ്യപിച്ചിട്ടുണ്ട് എന്ന് പോലീസുകാര്‍ക്ക് മനസിലായി. നടിയെ അറസ്റ്റ് ചെയ്ത് പോലീസുകാര്‍ പോലീസ് വാഹനത്തില്‍ കയറ്റി.

എന്തൊക്കെയാണ് നടി ചെയ്തത്

എന്തൊക്കെയാണ് നടി ചെയ്തത്

പബ്ലിക്കായി അലറിവിളിക്കുകയായിരുന്നു ഷേര്‍ മാക്‌സിമന്‍ എന്ന് പോലീസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച കേസ് പരിഗണിച്ച ജഡ്ജി കോടതിയില്‍ പറഞ്ഞു. ഇന്‍ഡീസന്റായി പെരുമാറിയതിനാണ് പോലീസ് നടിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ അവിടെവെച്ച് കരയുകയും ചെയ്തത്രെ.

വാഹനത്തില്‍ നിന്നും ചാടിയിറങ്ങി

വാഹനത്തില്‍ നിന്നും ചാടിയിറങ്ങി

മദ്യഹലരിയിലായിരുന്നു ഇതെല്ലാം ചെയ്തത്. എന്നാല്‍ പോലീസ് വാഹനത്തില്‍ വെച്ച് പരിശോധന തുടങ്ങിയതോടെ നടിയുടെ മട്ട് മാറി. വണ്ടിയില്‍ നിന്നും അവര്‍ ചാടിയിറങ്ങി. പിടിക്കാനായി വന്ന പോലീസുകാരെ ആക്രമിച്ചു. ഇതോടെ രംഗം കൂടുതല്‍ വഷളായി.

വയറ്റത്ത് കുത്തിപ്പിടിച്ചു

വയറ്റത്ത് കുത്തിപ്പിടിച്ചു

പോലീസ് വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയ നടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വയറ്റില്‍ കുത്തിപ്പിടിച്ചു. മറ്റൊരാളെ ചവിട്ടി. പിടിക്കാന്‍ വന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് ഇവര്‍ തുപ്പുകയും ചെയ്തു എന്നാണ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

 കാലില്‍ ചവിട്ടി, മാന്തിപ്പൊളിച്ചു

കാലില്‍ ചവിട്ടി, മാന്തിപ്പൊളിച്ചു

സ്‌റ്റോക് ന്യൂവിന്‍ടെനിലുള്ള പോലീസ് സ്‌റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഒരു പോലീസ് ഓഫീസറുടെ കാലില്‍ ഇവര്‍ ചവിട്ടിപ്പിടിച്ചു. ഇവരുടെ കയ്യില്‍ പിടിച്ച റിച്ചാര്‍ഡ് ഡോളറി എന്ന പോലീസ് ഓഫീസറുടെ കൈ നഖം കൊണ്ട് മാന്തിപ്പൊളിച്ചു.

ആര്‍ക്കും പരിക്കില്ല

ആര്‍ക്കും പരിക്കില്ല

അടിവയറ്റില്‍ കുത്തിപ്പിടിച്ച നടിയോട് എന്നെ വിടൂ എന്ന് അലറിയപ്പോഴാണത്രെ നടി പിടിവിട്ടത്. അക്രമസംഭവങ്ങളില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്ത പോലീസ് ഉദ്യോഗസ്ഥരെ ഇവര്‍ പലതവണ തുപ്പിയത്രെ.

എല്ലാം സമ്മതിച്ചു

എല്ലാം സമ്മതിച്ചു

പോലീസ് അറസ്റ്റ് ചെയ്ത നടിയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഇവര്‍ കുറ്റം മുഴുവന്‍ സമ്മതിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നു എന്നും ഇവര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്.

കേസ് മാറ്റിവെച്ചു

കേസ് മാറ്റിവെച്ചു

പോലീസിന്റെയും നടിയുടെയും ഭാഗം കേട്ട ശേഷം ജില്ലാ ജഡ്ജി ആംഗസ് ഹാമില്‍ട്ടണ്‍ ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിവെച്ചു. നടിയെ കസ്റ്റഡിയില്‍ വിടാമായിരുന്നു എന്നും എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ അതുണ്ടാകൂ എന്നും ജഡ്ജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+