കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് വിമാനത്തിലെത്തിയ പൈലറ്റിന് ആറുമാസം തടവുശിക്ഷ

  • By Sruthi K M
Google Oneindia Malayalam News

ലാറ്റ്‌വിയ: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സഹ പൈലറ്റിന് തടവു ശിക്ഷ. നോര്‍വേയിലെ ഓസ്‌ലോ വിമാനത്താവളത്തിലാണ് സംഭവം. എയര്‍ബാള്‍ട്ടിക് വിമാനത്തിലെ ജീവനക്കാരനാണ് മദ്യപിച്ച് വിമാനത്തിലെത്തിയത്. ബ്രെത്ത് അനലൈസര്‍ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. ഇതോടെ പൈലറ്റിന് നോര്‍വീജിയന്‍ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

38 വയസ് പ്രായമുള്ള ഇയാള്‍ രണ്ട് കുപ്പി വിസ്‌കി അകത്താക്കിയാണ് ഡ്യൂട്ടിക്കെത്തിയത്. അനുവദനീയമായതിലും ഏഴുമടങ്ങ് ആല്‍ക്കഹോളിന്റെ അംശമാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. ഗ്രീസിലേക്ക് നൂറ് യാത്രക്കാരുമായി പോകേണ്ടിയിരുന്ന എയര്‍ബാള്‍ട്ടിക് വിമാനത്തിലെ സഹ പൈലറ്റായിരുന്നു ഇയാള്‍.

airblatic

നൂറുക്കണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് ഇയാള്‍ കളിച്ചതെന്ന് കോടതി പറയുകയും ഒടുവില്‍ ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു. മറ്റ് പെലറ്റുകാരെ പരിശോധിച്ചപ്പോഴും മദ്യത്തിന്റെ അംശം കണ്ടെത്തിയതായി പറയുന്നുണ്ട്. അടുത്തമാസം 17ന് കോടതിയില്‍ ഇയാളെ ഹാജരാക്കും. അതുവരെ ഇയാള്‍ പോലീസ് കസ്റ്റഡിയിലായിരിക്കും.

രഹസ്യ ഫോണ്‍ കോളിലൂടെയാണ് പൈലറ്റ് മദ്യപിച്ച വിവരം പോലീസിന് ലഭിക്കുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് പോലീസെത്തി ഇയാളെ പരിശോധിക്കുകയും അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

English summary
A Latvian co-pilot has been sentenced to six months in jail after he failed a breathalyser test before he was due to take off from Oslo airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X