കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍വെച്ച് 14കാരിയെ സെക്‌സിന് പ്രേരിപ്പിച്ച ഇന്ത്യന്‍ വംശജന് തടവ്

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോകവെ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ വിമാനത്തില്‍ വെച്ച് സെക്‌സിന് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ വംശജന് നാലുമാസം തടവുശിക്ഷ. ബ്രിട്ടനിലെ ലീസ്റ്ററിലെ താമസക്കാരനായ ഇന്ത്യന്‍ വംശജന്‍ മഞ്ജിത് സിംഗ് സിദ്ദു എന്ന മുപ്പത്തിയെട്ടുകാരനെയാണ് ശിക്ഷിച്ചത്. തടവുശിക്ഷ കൂടാതെ 7 വര്‍ഷത്തേക്ക് സദ്ദവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ലണ്ടനിലെ കോടതി നിര്‍ദ്ദേശിച്ചു.

2014 ഏപ്രില്‍ 18ന് ന്യൂഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. അമിത മദ്യലഹരിയിലായിരുന്ന സദ്ദുവിനടുത്താണ് പതിനാലുകാരിയായ പെണ്‍കുട്ടി ഇരുന്നിരുന്നത്. സ്‌കൂള്‍ സഹപാഠികള്‍ക്കൊപ്പം നേപ്പാളിലേക്ക് പഠനയാത്ര നടത്തുകയായിരുന്നു വിദ്യാര്‍ത്ഥിനി.

jailed

പരിചയപ്പെടലിനുശേഷം സദ്ദു പെണ്‍കുട്ടിയോട് ലൈംഗിക കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. വേശ്യാവൃത്തിക്ക് പേരുകേട്ട ബാങ്കോക്കിലെ കുപ്രസിദ്ധ സ്ഥലത്തെ കുറിച്ചും മറ്റുമായിരുന്നു സദ്ദുവിന്റെ സംസാരം. സഹികെട്ട പെണ്‍കുട്ടി തുടക്കത്തില്‍ സദ്ദുവിനെ അവഗണിച്ചെങ്കിലും കഴുത്തിലും മറ്റു ലൈംഗിക ചുവയോടെ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപകരോട് പരാതി പറയുകയായിരുന്നു.

പെണ്‍കുട്ടി അവഗണിച്ചിട്ടും കൂടുതല്‍ രൂക്ഷമായി പെരുമാറുകയും സെക്‌സിന് ക്ഷണിക്കുകയും ചെയ്തതാണ് യാത്രക്കാരന് വിനയായി മാറിയത്. വിമാന അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സദ്ദുവിനെ എയര്‍പോര്‍ട്ടില്‍വെച്ചുതന്നെ അറസ്റ്റു ചെയ്യുകയായിരുന്നു.

English summary
Drunk Indian-origin man seeking sex on Delhi-London flight jailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X