കള്ളുകുടിച്ച പാക് പൈലറ്റിനെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: കള്ളുകുടിച്ച് വണ്ടിയോടിച്ചാല്‍ അത് കുറ്റമാണ്. നമ്മുടെ നാട്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി ഇത്തരം കുടിയന്‍മാരായ ഡ്രൈവര്‍മാരായി മാറിക്കൊണ്ടിരിക്കുകയാണ്. റോഡിലോടുന്ന വണ്ടി കള്ളുകുടിച്ച് ഓടിച്ചാല്‍ തന്നെ വലിയ പ്രശ്‌നാണ്. അപ്പോള്‍ ഒരു പൈലറ്റ് കള്ള് കുടിച്ചാല്‍ എന്താകും അവസ്ഥ.

ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് എയര്‍പോര്‍ട്ട് സമാനമായ ഒരു സംഭവത്തിന് സാക്ഷിയായി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ പൈലറ്റിനെയാണ് കള്ളുകുടിച്ചതിന് വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്.

Pakistan Airlines

54 കാരനായ പാകിസ്താന്‍ പൈലറ്റ് ആണ് അറസ്റ്റിലായത്. 2013 സെപ്റ്റംബര്‍ 18 ന് രാത്രി 10 മണിയോടെയാണ് സംഭവം. മദ്യപിച്ച് മദോന്‍മത്തനായ പൈലറ്റ് വിമാനം പറത്താന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവത്രെ.

എന്തായാലും സംഭവത്തിന്റെ നിജസ്ഥിതി ഇപ്പോഴും പോലീസ് പുറത്തുവിട്ടിട്ടില്ല. പൈലറ്റ് ഇപ്പോഴും വെസ്റ്റ് യോര്‍ക്ക് ഷെയര്‍ പോലീസിന്റെ കസ്റ്റഡിയില്‍ തന്നെ ആണ് ഉള്ളത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അധികൃതര്‍ ആദ്യം തയ്യാറായില്ല. ഇങ്ങനെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും മാത്രം പിന്നീട് അധികൃതര്‍ സമ്മതിച്ചു.

പാകിസ്താനില്‍ ഏറ്റവും നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒന്നാണ് പാക് എയര്‍ലൈന്‍സ്. നഷ്ടം നികത്താനായി 26 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q