ദുബായ്: എമിഗ്രേഷന്‍ പരിശോധനകളുടെ സമയം വെട്ടിക്കുറക്കാന്‍ പദ്ധതികളുമായി ദുബായ് എയര്‍പോര്‍ട്ട്
ദുബായ്: എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ പരിശോധനകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരമാമാകുന്നു. എയര്‍പോര്‍ട്ടുകളിലെ ദീര്‍ഘ നേരത്തെ ടിക്കറ്റ് പരിശോധനയും മറ്റ് സുരക്ഷ സംബന്ധിച്ച നിയമങ്ങളും പ്രവാസി മലയാളികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല. നാലും അഞ്ചും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നാണ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നത്. ഇത് മറികടക്കുന്നതിനായി ദുബായിലെ എയര്‍പോര്‍ട്ടുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് അധികൃതരുടെ പദ്ധതി.
ഇതോടെ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാര കണ്ട് എയര്‍പോര്‍ട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ പദ്ധതികള്‍ രൂപീകരിച്ച് പ്രവാസികള്‍ക്ക് എളുപ്പത്തില്‍ പരിശോധന മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയമാകാന്‍ ഈ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ സാധ്യമാകുമെന്ന്
റസിഡന്‍സി ഓഫ് ഫോറിന്‍ അഫയേഴ്സ് ഡയക്ടറേറ്റ് ബുധനാഴ്ച്ച അറിയിച്ചു.
വിവിധ വകുപ്പുകളുടെ മേധാവികള്‍ തമ്മില്‍ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തി. മാസം തോറും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സജ്ജീകരണങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
'ഇയാന്‍' എന്ന സംവിധാനമാണ് ഇതില്‍ പ്രധാനം. രാജ്യത്തെ 99 ശതമാനത്തോളം എയര്‍പ്പോര്‍ട്ടുകളില്‍ പെട്ടെന്നു തന്നെ ഇത് നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗാര്‍ഡുകള്‍ മുതല്‍ മുഴുവന്‍ പേരെയും നിരീക്ഷിക്കാനും അവരെ സംബന്ധിക്കുന്ന വിവരങ്ങളും അറബിയില്‍ 'ഇയാന്‍' സാങ്കേതിക
വിദ്യയില്‍രേഖപ്പെടുത്തിയിരിക്കും. യാത്രക്കാരുടെ കണ്ണിലെ ഐറിസ് പോലും ഇതുപ്രകാരം പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ദുബായ് എയര്‍പോര്‍ട്ടിലെ എല്ലാ കൗണ്ടറുകളും മാറ്റി സ്ഥാപിക്കും. ഇത് യാത്രക്കാര്‍ക്കും ഒപ്പം എമിഗ്രേഷന്‍ ഓഫീസര്‍ക്കും ഈ സംവിധാനം ഗുണം ചെയ്യുമെന്ന് കോണല്‍ സംഗീതി പറഞ്ഞു.
രണ്ട് സെക്കന്റുകള്‍ കൊണ്ട് ഒരാളുടെ ഐറിസ് സ്‌കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. മറ്റു രാജ്യങ്ങള്‍ക്ക് ഒരു യാത്രക്കാരനെ സംബന്ധിച്ച് അപകടകരമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള വിദ്യകളും ഇതിലുണ്ട്. ടിക്കറ്റ് ബുക്കിംഗ് സമയത്തൈ വിവരശേഖരണവും പിന്നീട് ആഗോള വ്യാപകമായി ഈ വിവരങ്ങള്‍ എത്തിച്ചുകൊടുത്തുമാണ് ഈ സാങ്കേതിക സംവിധാനം പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications