Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് എയര്‍ ഷോ ആരംഭിച്ചു; വിമാനങ്ങളുടെ അഭ്യാസ പ്രകടനം മുഖ്യ ആകര്‍ഷണം

ദുബായ്: 14ാമത് ദുബായ് എയര്‍ഷോക്ക് ഉജ്വലമായ തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സംയുക്തമായാണ് എയര്‍ ഷോ ഉദ്ഘാടനം ചെയ്തത്.

ദുബായ് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ ഈ മാസം 12 വരെ നീണ്ടു നില്‍ക്കുന്ന എയര്‍ ഷോയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള യുദ്ധ വിമാനങ്ങള്‍ മുതല്‍ അത്യാധുനിക യാത്ര വിമാനങ്ങള്‍ വരെ അണിനിരക്കും. ഹെലികോപ്റ്ററുകളും മറ്റ് ആകാശ യാത്ര സംവിധാനങ്ങളും മേളയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

airshow-1

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം മേളയില്‍ വിവിധ കമ്പനികളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഒപ്പ് വെക്കും. മേഖലയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായാണ് ദുബായ് എയര്‍ ഷോ അറിയപ്പെടുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ദുബായിയുടെ ആകാശങ്ങളില്‍ വിസ്മയവും കൗതുകവും തീര്‍ക്കുന്ന വ്യോമ പ്രകടനവും പ്രദര്‍ശനത്തിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.

ഏതാണ്ട് 120 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ കമ്പനികളാണ് മേളയുടെ ഭാഗമാകുന്നത്. കുട്ടികള്‍ക്ക് വ്യോമയാന മേഖലയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൈ സ്‌പേസ് ഷട്ടില്‍ എന്ന പ്രതേക സെഷനും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

airshow-2

ദുബായ് ഉപ ഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധികാരിയും ദുബായ് ടെക്‌നോളജി ആന്റ് മീഡിയാ ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഫുജൈറ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല.

airshow-3

ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ സാംസ്‌കാരിക യുവജനസാമൂഹിക വികസനകാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍കാര്യ സഹ മന്ത്രി അഹ്മദ് ജുമാ അല്‍ സആബി പ്രതിരോധ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബൊവാര്‍ഡി, യു എ ഇ സായുധ സേനാ മേധാവി ലഫ്. ജനറല്‍ ഹമദ് മുഹമ്മദ് താനി അല്‍ റുമൈതി, ലഫ്. ജനറല്‍ മുസബ്ബഹ് ബിന്‍ റാശിദ് അല്‍ ഫത്താന്‍, ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+