കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: എയര്‍പോര്‍ട്ട് സര്‍വീസ് ഫീസ് പുതുക്കി, ഇനി വിമാനയാത്ര ചെലവേറും

Google Oneindia Malayalam News

ദുബായ്: ദുബായില്‍ എയര്‍പോര്‍ട്ട് സര്‍വീസ് ഫീസ് പുതുക്കി നിശ്ചയിച്ചു . എയര്‍ പോര്‍ട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിയ്ക്കുന്ന യാത്രക്കാര്‍ ഇനി 35 ദിര്‍ഹം ഫീസായി നല്‍കണം . ദുബായ് കിരീട അവകാശിയും , ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത് .

ദുബായിലെ ഏത് എയര്‍പോര്‍ട്ടിലും ഇതേ നിരക്കാണ് സര്‍വീസ് ഫീസായി ഈടാക്കുന്നത് . രണ്ട് വയസില്‍ താഴ പ്രായമുള്ള കുട്ടികള്‍ , ക്യാബിന്‍ ക്രൂ എന്നിവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല . ജൂണ്‍ മുപ്പത് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും .

Dubai, Airport

സര്‍വീസ് ഫീസായി ലഭിയ്ക്കുന്ന തുക ദുബായിലെ എയര്‍പോര്‍ട്ടുകളുടെ അടിസ്ഥാന വികസനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിയ്ക്കും . 2023 ല്‍ 100 മില്യണ്‍ യാത്രക്കാരെയാണ് ദുബായ് പ്രതീക്ഷിയ്ക്കുന്നത് . ഔദ്യോഗിക വിജ്ഞാപനം വന്നശേഷമാകും നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക .

English summary
Dubai announces airports service fee of Dh35 per passenger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X