കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യ അറസ്റ്റില്‍

Google Oneindia Malayalam News

ദുബായ്: ദുബായില്‍ വെട്ടിപ്പ് നടത്തി മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥനെ പൂട്ടാന്‍ പോലീസ് നീക്കം തുടങ്ങി. കോടികള്‍ വെട്ടിച്ച് മുങ്ങിയ പാകിസ്താനി പൗരനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വളരെ തന്ത്രപരമായിട്ടാണ് പാകിസ്താന്‍ പൗരന്‍ ബാങ്കില്‍ നിന്ന് പണം തട്ടിയത്. പല അക്കൗണ്ടുകളിലേക്ക് ആയി പണം മാറ്റുകയായിരുന്നു. ശേഷമാണ് പ്രതി അയാളുടെ രഹസ്യ അക്കൗണ്ടിലേക്ക് പണം എത്തിച്ചത്.

ആറ് വര്‍ഷത്തിനിടെയാണ് ഇയാള്‍ ഇത്രയും പണം വെട്ടിയത്. ഒറ്റയടിക്ക് വന്‍തുക ബാങ്കില്‍ നിന്ന് വെട്ടിപ്പ് നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കി ചെറിയ തുകകളായിട്ടാണ് പണം തട്ടിയത്. എന്നാല്‍ ഭാര്യയെ ദുബായില്‍ നിര്‍ത്തി മുങ്ങിയ ഇയാള്‍ക്കെതിരെ ഭാര്യ തന്നെ മൊഴി കൊടുത്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഭാര്യയ്ക്കും രക്ഷയില്ല...

 10 കോടി രൂപയുടെ വെട്ടിപ്പ്

10 കോടി രൂപയുടെ വെട്ടിപ്പ്

കേസ് കഴിഞ്ഞദിവസം ദുബായ് കോടതിയുടെ പരിഗണനയ്‌ക്കെത്തി. ബാങ്ക് ജീവനക്കാരനായിരുന്ന പാകിസതാന്‍ പൗരനാണ് വെട്ടിപ്പ് നടത്തിയത്. 52 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 10 കോടി ഇന്ത്യന്‍ രൂപ) ഇയാള്‍ വര്‍ഷങ്ങള്‍ നീണ്ട രഹസ്യനീക്കത്തിലൂടെ ബാങ്കില്‍ നിന്ന് എടുത്തത്. ചെറിയ തുകകളായിട്ടായിരുന്നു വിവിധ വ്യക്തികളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.

പ്രതിയുടെ നീക്കം ഇങ്ങനെ

പ്രതിയുടെ നീക്കം ഇങ്ങനെ

വന്‍തുക ഒറ്റയടിക്ക് എടുത്താല്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് പ്രതിക്ക് ബോധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് ചെറിയ തുക പിന്‍വലിക്കല്‍ ആരംഭിച്ചത്. ഭാര്യയുടേതടക്കമുള്ള അക്കൗണ്ടുകളിലേക്കാണ് ബാങ്കില്‍ നിന്ന് പണം ആദ്യം മാറ്റിയത്. ശേഷം പിന്‍വലിക്കുകകയും സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍.

 ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥന്‍

ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥന്‍

ദുബായിലെ ഒരു ബാങ്കിന്റെ പ്രൊപ്പര്‍ട്ടി പ്രൊജക്ട് അക്കൗണ്ടിന്റെ മാനേജറായിരുന്നു പ്രതി. പദവി ദുരുപയോഗം ചെയ്തായിരുന്നു ഇയാളുടെ നീക്കം. വ്യാജ രേഖയുണ്ടാക്കി വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. 2011-2017 വര്‍ഷത്തിനിടെ 52 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ ഇത്തരത്തില്‍ അടിച്ചെടുത്തത്.

പ്രതി രാജ്യം വിട്ടു, ഭാര്യ കുടുങ്ങി

പ്രതി രാജ്യം വിട്ടു, ഭാര്യ കുടുങ്ങി

മാനേജറുടെ രഹസ്യനീക്കം എങ്ങനെയാണ് പുറത്തുവന്നത് എന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ഇയാള്‍ യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഭാര്യയെ കൂടെ കൊണ്ടുപോയിരുന്നില്ല. തുടര്‍ന്നാണ് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

അന്വേഷണ സംഘം കണ്ടെത്തിയത്

അന്വേഷണ സംഘം കണ്ടെത്തിയത്

യുവതി എടിഎം വഴി പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ചെക്ക് വഴി പണം കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കുക, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴി ഇങ്ങനെ

യുവതിയുടെ മൊഴി ഇങ്ങനെ

അതേസമയം, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് യുവതി പറയുന്നത്. ഭര്‍ത്താവാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എന്താണ് ചെയ്യുന്നതെന്ന് ഭര്‍ത്താവ് തന്നെ അറിയിച്ചിരുന്നില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. സാക്ഷികളെ വിസ്തരിക്കാന്‍ കേസ് നവംബറിലേക്ക് മാറ്റിവച്ചു.

സര്‍ക്കാര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ജനം; 40 പേരെ വെടിവച്ചുകൊന്നു; ഇറാഖില്‍ വന്‍ പ്രക്ഷോഭംസര്‍ക്കാര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ജനം; 40 പേരെ വെടിവച്ചുകൊന്നു; ഇറാഖില്‍ വന്‍ പ്രക്ഷോഭം

English summary
Dubai Bank Fraud: Pakistani man escaped from UAE, Wife Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X