9 കാരറ്റ് ഡയമണ്ട്, കുഞ്ഞിന്റെ ഭാരത്തിനനുസരിച്ച് സ്വർണം; അമ്മയാവാൻ കോടീശ്വരന്റെ ഭാര്യ വെച്ച 'ഡിമാൻഡ്'
ആഡംബരം ജീവിതം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, അതാണ് ദുബായിലെ ഒരു കോടീശ്വരന്റെ ഭാര്യയായ ലിൻഡ ആഡ്രിയുടെ ജീവിതം. ലിൻഡയുടെ ആഡംബര ജീവതത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ലിൻഡ ഗർഭകാല സമ്മാനങ്ങളായി ഭർത്താവ് റിക്കിയോട് ആവശ്യപ്പെട്ട കാര്യങ്ങൾ കേട്ടാൽ ആരായാലും ഒന്ന് പകച്ചുപോകും.
ഗർഭകാലത്തെ ഓരോ മാസവും അടയാളപ്പെടുത്തുന്നതിനായി 1.5 മുതൽ 2 കോടി രൂപ വരെ വിലയുള്ള ഒമ്പത് കാരറ്റ് വജ്രമോതിരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ലിൻഡയെ ഫോളോ ചെയ്യുന്ന ആളുകൾക്ക് ഇത് അത്ഭുതമായി തോന്നുന്നില്ല. തന്റെ ആഡംബര ജീവിതത്തിലൂടെ മുൻപും ലിൻഡ ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും അമ്മയാവാൻ വേണ്ടി ഭാര്യയ്ക്ക് ഭർത്താവിന് ഇത്രയേറെ മൂല്യമുള്ള സമ്മാനങ്ങളും പ്രതിഫലവും നൽകേണ്ടിവന്നു എന്ന കാര്യം പലർക്കും ഉൾക്കൊള്ളാൻ ആയിട്ടില്ല.

മാസം നൽകേണ്ട സമ്മാനങ്ങൾ കൂടാതെ, ഗർഭകാല സമ്മാനങ്ങളുടെ ഭാഗമായി നവജാതശിശുവിനോളം തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ വേണമെന്നും ലിൻഡ പറഞ്ഞു. കേൾക്കുന്നവർക്ക് ഇത് അതിരുകടന്നതായി തോന്നുമെങ്കിലും ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന ഭർത്താവിന് അതൊന്നും അധികച്ചെലവായിരുന്നില്ല. ഗർഭധാരണത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ലിൻഡ് നേരത്തെ തന്നെ ഭർത്താവിനോട് പറഞ്ഞിരുന്നു.
മിക്ക ആളുകളും തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ ശമ്പളം കൊടുത്ത് ആയമാരെ നിർത്തുമ്പോൾ സ്വന്തം മകളെ നോക്കാൻ ലിൻഡയ്ക്ക് ശമ്പളം ലഭിക്കുന്നു.
വെറും 25 വയസ്സുള്ള ലിൻഡയുടെ ജീവിതം സങ്കൽപ്പിക്കാനാവാത്ത ആഡംബരങ്ങളാൽ നിറഞ്ഞതാണ്. കണ്ണഞ്ചിപ്പിക്കുന്ന വജ്രമോതിരത്തിനും വൻതുക സ്വർണത്തിനും അപ്പുറം, അമ്മയായതിന് 58 ലക്ഷം രൂപയാണ് പ്രതിമാസം അവൾക്ക് ലഭിക്കുന്നത്. അമേരിക്കക്കാരിയായ ലിൻഡ റിക്കിയെ വിവാഹം കഴിച്ച ശേഷം ദുബായിലേക്ക് താമസം മാറ്റുകയായിരുന്ന. ലിൻഡ ലംബോർഗിനി ഓടിക്കുന്നത് ദൃശ്യങ്ങളും, 75 ലക്ഷം രൂപ വിലയുള്ള ഹാൻഡ്ബാഗുകളുമായിപോകുന്ന ഫോട്ടോസുമൊക്കെ വൈറലാവാറുണ്ട്.
ഡിസൈനർ ആഭരണങ്ങൾ, കോടികൾ വിലവരുന്ന വാഹനങ്ങൾ, ആഡംബര അവധിക്കാല യാത്രകൾ എന്നിവയുൾപ്പെടെ ആഡംബര ജീവിതമാണ് ലിൻഡ നയിക്കുന്നത്. ജീവതത്തില ഓരോ നിമിഷം സമ്പത്തും ആഡംബരവും പ്രദർശിപ്പിക്കാനുള്ള അവസരമാണ്.












Click it and Unblock the Notifications