കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍

Google Oneindia Malayalam News

ദുബായി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍. വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വീസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി വിവിധ മുന്‍ഗണനകള്‍ അടിസ്ഥാനമാക്കിയാണ് മിഷന്‍രെ ഭാഗമായി നടത്തുന്ന വിമാന സര്‍വ്വീസില്‍ നാട്ടിലെത്തിക്കുന്നത്.

എന്നാല്‍ ദുബായിയില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ളവരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ വ്യക്തിയും വന്ദേഭാരത് മിഷന്‍റെ ഭാഗമായി നാട്ടിലേക്ക് കടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

വണ്ടിച്ചെക്ക്

വണ്ടിച്ചെക്ക്

ദുബൈയില്‍ ചെറുകിട വ്യാപരം നടത്തുന്ന ഇരുപത്തിയഞ്ചിലേറെ വ്യാപാരികള്‍ക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച യോഗേഷ് എന്ന വ്യക്തിയാണ് വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുത്. നിരവധി മലയാളികളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വ്യാജ കമ്പനി വഴിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

30000 മുതല്‍ 3 വക്ഷം ദിര്‍ഹം വരേയുള്ള തുകയുടെ ചെക്കുകള്‍ നല്‍കി ഇയാള്‍ വ്യാപാരികളില്‍ നിന്നും ചരക്കുകള്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പണമിടപാട് കൃത്യമായി നടത്തി വിശ്വാസ്യത നേടിയതിന് ശേഷമായിരുന്നു വലിയ തുകയ്ക്ക് ചെക്കുകള്‍ നല്‍കിയുള്ള തട്ടിപ്പ്. ചെക്കുകള്‍ മുടങ്ങാന്‍ തുടങ്ങിയതോടെയാണ് ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ തയ്യാറായത്.

നാട്ടിലേക്ക് കടന്നു

നാട്ടിലേക്ക് കടന്നു

എന്നാല്‍ അപ്പോഴേക്കും യോഗേഷ് നാട്ടിലേക്ക് കടന്നിരുന്നു. വിവിധ കമ്പനികളില്‍ നിന്നും ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ഭക്ഷ്യം വസ്തുക്കളും മറ്റും വാങ്ങിയതിന് ശേഷം ഈ സമയത്തൊക്കെ പണം കൃത്യമായി നല്‍കിയിരുന്നു. ഇങ്ങനെ സ്ഥാപിച്ചെടുത്ത വിശ്വാസത്തിന് പുറത്താണ് വന്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി ചെക്കുകള്‍ കൈമാറിയത്.

പൂട്ടിയിട്ട കമ്പനി

പൂട്ടിയിട്ട കമ്പനി

മെയ് , 18, 20 എന്നീ തീയതികളായിരുന്നു ചെക്കുകളില്‍ രേഖപ്പെടുത്തിയിരുന്നത്. വ്യാപരികള്‍ പണത്തിനായി ബാങ്കില്‍ സമീച്ചപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്ന് യോഗേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കമ്പനി മേല്‍വിലാസം അന്വേഷിച്ച് ചെന്നപ്പോള്‍ അത് പൂട്ടിയിട്ട നിലയിലായിരുന്നു.

 30 ലക്ഷത്തോളം ദിര്‍ഹം

30 ലക്ഷത്തോളം ദിര്‍ഹം

കമ്പനിയിലെ തൊഴിലാളികളെയടക്കം ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ യുഎഇ വിട്ടതായി മനസ്സിലാക്കിയത്. 30 ലക്ഷത്തോളം ദിര്‍ഹം (ആറ് കോടി ഇന്ത്യന്‍ രൂപ) ഇയാളില്‍ നിന്ന് പലര്‍ക്കായി കിട്ടാനുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി മെയ് 11 ന് അബൂദാബിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തില്‍ ഇയാള്‍ നാട്ടിലേക്ക് കടന്നെന്നാണ് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നത്.

എങ്ങനെ ടിക്കറ്റ് കിട്ടി

എങ്ങനെ ടിക്കറ്റ് കിട്ടി

മുന്‍ഗണനാ അടിസ്ഥാനത്തില്‍ മാത്രം യാത്രക്കാരെ തിരഞ്ഞെടുക്കുന്ന വന്ദേഭാരത് മിഷനില്‍ ഇയാള്‍ക്ക് എങ്ങനെ ടിക്കറ്റ് തരപ്പെട്ടു എന്നതാണ് പലര്‍ക്കും സംശയം. മുംബൈ സ്വദേശിയായ യോഗേഷിനെതിരെ യുഎഇയിലും ഇന്ത്യയിലും നിയമ നടപടിയുമായി മുന്നോട്ടു പോവാന്‍ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവര്‍.

 ലോക്ക് ഡൗണ്‍ കഴിഞ്ഞാലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്ന് ഫേസ്ബുക്ക് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്ന് ഫേസ്ബുക്ക്

 ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !! ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

English summary
Dubai based teenager cheated many; came back to india in vande bharath mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X