ആദ്യ ലോട്ടറിക്ക് കിട്ടിയത് 700 രൂപ, അതേ കാശിന് വീണ്ടും ലോട്ടറിയെടുത്തു; ലഭിച്ചത് ഒന്നും രണ്ടുമല്ല... 22 കോടി!
അബുദാബി: യു എ ഇ മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് ബ്രിട്ടീഷ് പ്രവാസി വനിതയെ. കഴിഞ്ഞ 10 വര്‍ഷമായി യു എ ഇയില്‍ താമസിക്കുന്ന ഇംഗര്‍ എന്ന ബ്രിട്ടീഷുകാരിക്കാണ് മഹ്സൂസിന്റെ 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. മഹ്സൂസില് തന്റെ രണ്ടാമത്തെ മാത്രം ഭാഗ്യപരീക്ഷണത്തിലാണ് ഇംഗറിനെ തേടി മെഗാ സമ്മാനം എത്തിയത്.
ആദ്യ തവണ മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത ഇംഗറിന് ലഭിച്ചത് 35 ദിര്‍ഹമായിരുന്നു. അതായത് ഏകദേശം 780 രൂപ. വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. അന്ന് സമ്മാനമായി ലഭിച്ച പണം അക്കൗണ്ടില്‍ അതുപോലെ സൂക്ഷിച്ച ഇംഗര്‍ അതേ കാശ് കൊണ്ടാണ് രണ്ടാമതും മഹ്സൂസ് ടിക്കറ്റ് വാങ്ങിയത്.

ഇതിനാണ് മെഗാ സമ്മാനം ഇംഗറിനെ തേടിയെത്തിയത് എന്നത് തീര്‍ത്തും അതിശയകരമായി. 10 ദശലക്ഷം ദിര്‍ഹം ആണ് ഇംഗറിന് സമ്മാനമായി ലഭിക്കുക, അതായത് ഏകദേശം 22.50 കോടി രൂപ!!. വ്യാഴാഴ്ച മഹ്സൂസില് നിന്ന് പ്രതീകാത്മക ചെക്ക് 42 കാരിയായ ഇംഗറിന് ലഭിച്ചു.

മഹ്സൂസില് നിന്ന് അഭിനന്ദന കോള്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് സംശയം തോന്നി. ആദ്യം ഇതൊരു തമാശയാണെന്ന് കരുതി, ഇംഗര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച (ഡിസംബര്‍ 11) രാവിലെ താന്‍ ഭര്‍ത്താവിനൊപ്പം പുറത്ത് പോയിരുന്നു എന്നും ഒരു വയസ്സുള്ള മകന് ഭക്ഷണം നല്കുന്നതിനിടയില് ആണ് തനിക്ക് മഹ്സൂസില് നിന്ന് ഫോണ്‍ കോള്‍ വരുന്നത് എന്നും ഇംഗര്‍ പറയുന്നു.

സമ്മാനം ലഭിച്ചിട്ടുണ്ട് എന്നും 15 മിനിറ്റ് കഴിഞ്ഞ് തിരികെ വിളിക്കാമെന്നും പറഞ്ഞ് ഫോണ്‍ കട്ടായി. ഞാന്‍ എന്റെ ഭര്‍ത്താവിനോട് കോളിനെക്കുറിച്ച് പറഞ്ഞു. ആരോ പറ്റിക്കുകയാണ് എന്ന് കരുതി ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു, ഇംഗര്‍ പറഞ്ഞു. പിന്നീട് സംഭവം ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനായി ഒരു സുഹൃത്തിനോട് പറഞ്ഞു. പരിശോധിച്ചപ്പോള്‍ സംഭവം സത്യമാണ് എന്ന് അവള് കരഞ്ഞ് കൊണ്ടാണ് എന്നോട് പറഞ്ഞത്.

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നും അതില്‍ നിന്ന് തങ്ങള്‍ മുക്തരാകാന്‍ പോകുന്നു എന്നതില്‍ സന്തോഷമുണ്ട് എന്നും ഇംഗര്‍ പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും സാമ്പത്തികമായി ഭദ്രത കൈവരിക്കാനാകും എന്നത് ജീവിതരീതിയെ മാറ്റിമറിക്കും. ഇതൊരു വലിയ വിജയമാണ്, പക്ഷേ ഞങ്ങള്‍ എപ്പോഴും വിനയാന്വിതരായിരിക്കും. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ മാറ്റാന്‍ ഞാന്‍ അതിനെ അനുവദിക്കില്ല, ഇംഗര്‍ പറഞ്ഞു.

മഹ്സൂസ് മെഗാ സമ്മാനം നേടുന്ന 31-ാമത്തെ കോടീശ്വരനാണ് ഇംഗര്‍. ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്ന ഇംഗര്‍ ഒരു വയസ്സുള്ള മകനെ പരിപാലിക്കാന്‍ വേണ്ടി അവധിയെടുത്തിരിക്കുകയാണ്. ഭര്‍ത്താവ് ഓസ്ട്രേലിയക്കാരനുമാണ്. ഹെയര്‍ സ്റ്റൈലിസ്റ്റ് എന്ന നിലയിലുള്ള തന്റെ ആഗ്രഹം സഫലമാക്കാന്‍ സമ്മാനത്തുകയില്‍ നിന്ന് ഒരു ബ്യൂട്ടി സലൂണ്‍ തുറക്കാനാണ് ഇംഗറിന്റെ ശ്രമം.

അതേസമയം ഇതുവരെ, മഹ്സൂസ് ഏകദേശം 215,000 വിജയികള്‍ക്കായി 347 ദശലക്ഷം ദിര്‍ഹം നല്‍കിയിട്ടുണ്ട് എന്നും ഈ നേട്ടത്തില്‍ തങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു എന്നും മഹ്സൂസിന്റെ ഓപ്പറേറ്ററായ എവിംഗ്സിന്റെ സി ഇ ഒ ഫരീദ് സാംജി പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിജയത്തിന് ക്രിയാത്മകമായി സംഭാവന നല്കാന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നും മഹ്സൂസിന്റെ ഓപ്പറേറ്ററായ എവിംഗ്സിന്റെ സി ഇ ഒ ഫരീദ് സാംജി പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications