ജീവനക്കാരെ ഉംറയ്ക്ക് അയച്ച് ദുബായ് കമ്പനി
ദുബായ്: ജീവനക്കാരെ ഉംറയ്ക്കയച്ച് മാതൃകയായി ദുബായ് കമ്പനി. ദുബായിലെ എമിറേറ്റ്‌സ് കൂളിംഗ് സിസ്റ്റംസ് കോര്‍പ്പറേഷനാണ് ജീവനക്കാരെ ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് അയക്കുന്നത്.
ജീവനക്കാരുടെ ആദ്യത്തെ ബാച്ച് ഏപ്രില്‍ 20ന് മക്കയിലേക്ക് യാത്ര തിരിച്ചു. രണ്ടാമത്തെ സംഘം ഏപ്രില്‍ 27ന് യാത്ര തിരിക്കും. രണ്ട് ബാച്ചുകളിലുമായി 85 പേരാണ് ഉംറ നിര്‍വ്വഹിക്കുന്നത്. ഇതിന് മുമ്പ് ഉംറയുടെ ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ പോകാതിരുന്നവരെക്കൂടി ബാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമിലുള്ളവരുടെ ഹൃദയത്തിലെ ഇസ്ലാമിക വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ശ്രമം ആരംഭിച്ചിട്ടുള്ളതെന്ന് കമ്പനി സിഇഒ അഹ്മദ് ബിന്‍ ഷഫര്‍ പറഞ്ഞു. ജീവിതവും ജോലിയും ഒരുപോലെ മുമ്പോട്ടുകൊണ്ടുപോകാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനും വിവിധ വിഭാഗങ്ങളുടെയും മൂല്യങ്ങളേയും വിശ്വാസത്തിന്റെ തത്വങ്ങളേയും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് കമ്പനി ഇത്തരത്തിലൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.












Click it and Unblock the Notifications