മെസ്സിയുടെ പാസ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍, പോലീസുകാരന് അകത്തായി!
ദുബായ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പാസ്പോര്‍ട്ട് സോഷ്യല്‍ മീഡിയ വെബ്സൈറ്റിലിട്ട പോലീസ് ഉദ്യോഗസ്ഥന് ജയില്‍ ശിക്ഷ. സോഷ്യല്‍ മീഡിയ സൈറ്റായ സ്നാപ് ചാറ്റിലാണ് പോലീസ് ഉദ്യോഗസ്ഥനായ ജെ. ജെ. മെസിയുടെ പാസ്പോര്‍ട്ട് പോസ്റ്റ് ചെയ്തത്. സ്മാര്‍ട്ട് ഫോണ്‍ വഴി മെസിയുടെ പാസ്പോര്‍ട്ടിന്റെ വീഡിയോ സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് നല്ല പണിയാണ് കിട്ടിയത്.
കഴിഞ്ഞ മാസം ഗ്ലോബ് സോക്കര്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലയണല്‍ മെസി. മികച്ച താരത്തിനുള്ള അവാര്‍ഡ് മെസിക്കായിരുന്നു. മെസിയോടൊപ്പം ഫോട്ടോ എടുക്കണമെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ആഗ്രഹം. എന്നാല്‍ യാത്ര ചെയ്ത് ക്ഷീണിച്ച് വന്ന മെസിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

തുടര്‍ന്ന് പാസ്പോര്‍ട്ട് കണ്ട്രോള് ഓഫീസില്‍ പോയപ്പോള്‍ മെസിയുടെ പാസ്പോര്‍ട്ട് അവിടെ ഇരിക്കുന്നത് കണ്ടു. അത് കയ്യിലെടുത്ത് വീഡിയോ എടുക്കുകയായിരുന്നു. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത് - പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസം തടവ് ശിക്ഷയാണ് ഇദ്ദേഹത്തിന് എമിറേറ്റ് കോടതി വിധിച്ചത്. ചെയ്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞ ഇദ്ദേഹം കോടതിയോട് മാപ്പപേക്ഷിച്ചു. എന്നാല്‍ തെറ്റിന്റെ കാഠിന്യത്തിനനുസരിച്ച് ശിക്ഷ നല്‍കിയേ പറ്റൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications