കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി; യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ്, ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ് | Oneindia Malayalam

ദുബായ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിച്ച് ഉജ്ജ്വല വരവേൽപ്പ്. ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. വ്യവസായ മേഖലയായ ജബല്‍ അലിയില്‍ തൊഴിലാളികളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

<strong>ആറു കിലോ കഞ്ചാവുമായി 10കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി പിടിയില്‍, കഞ്ചാവെത്തിക്കുന്നത് ഹൈദരാബാദില്‍ നിന്ന്</strong>ആറു കിലോ കഞ്ചാവുമായി 10കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി പിടിയില്‍, കഞ്ചാവെത്തിക്കുന്നത് ഹൈദരാബാദില്‍ നിന്ന്

വൈകുന്നേരം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയെ കാണാനായി ആയിരങ്ങളെത്തി. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കാനെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് യുഎഇ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ സഹായം

പ്രവാസികളുടെ സഹായം


രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിത വിപ്ലവത്തിന് സമയമായി

ഹരിത വിപ്ലവത്തിന് സമയമായി

രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നു. സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴിൽ രഹിതരായ യുവാക്കൾ

തൊഴിൽ രഹിതരായ യുവാക്കൾ


ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.

യുഎഇയുടെ വികസനം

യുഎഇയുടെ വികസനം

പ്രവാസികളുടെ കഷ്ടപ്പാടിനെയും അവര്‍ യുഎഇയുടെ വികസനത്തില്‍ വഹിച്ച പങ്കിനെയും അഭിനന്ദിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം ആരംഭിച്ചത്. ദുബായിലേക്ക് വരുമ്പോള്‍ നിങ്ങളുടെ ഊര്‍ജവും വിയര്‍പ്പും അധ്വാനവും എനിക്ക് കാണാന്‍ കഴിഞ്ഞു. ഈ രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ നിങ്ങള്‍ വളരയേറെ സഹായിച്ചിട്ടുണ്ട്. അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു

ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനായി യുഎഇയുടെ വിവിധഭാഗങ്ങളില്‍നിന്നായി നിരവധി ഇന്ത്യക്കാരാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. യുഎഇ ഭരണാധികാരികളെ സന്ദർശിച്ച അനുഭവഹങ്ങളും രാഹുൽ ഗാന്ധി വിവരിച്ചു.

English summary
Dubai cricket stadium filled with nri to meet rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X