ദുബായ് കസ്റ്റംസിന്റെ കരയിലൂടെയും കടലിലൂടെയും സഞ്ചരിക്കുന്ന ജീപ്പ് പരിചയപ്പെടാം!!!
ദുബായ്: കള്ളക്കടത്തുകാരെ തുരത്താന്‍ ദുബായ് കസ്റ്റംസിന്റെ പുതിയ ജീപ്പ് റെഡി. കരയിലൂടെയും കടലിലൂടെയും സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ജീപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ദുബായില്‍ കഴിഞ്ഞ ദിവസം സമാപിച്ച വിവര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സിലാണ് ദുബായ് കസ്റ്റംസ് തങ്ങളുടെ ഏറ്റവും പുതിയ സംവിധാനം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.
സുരക്ഷാ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത യുഎഇ ഈ മേഖലയില്‍ കൂടുതല്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള്‍ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് തടയാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് മികച്ച രീതിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ടുകളോ കപ്പലുകളോ കാണപ്പെട്ടാല്‍ നിമിഷ നേരത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് എത്തിപ്പെടാന്‍ കഴിയും.
ജി.പിഎസ്, ആധുനിക രീതിയിലുള്ള സ്‌കാനിംങ് സംവിധാനങ്ങള്‍, ജീപ്പില്‍ നിന്നും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണ്‍ തുടങ്ങി അത്യാധുനിക ഉപകരണങ്ങളെല്ലാം ഈ വാട്ടര്‍ ജീപ്പില്‍ ഒരുക്കിയിട്ടുണ്ട്. സ്പീഡ് ബോട്ടടക്കമുള്ള വേഗതയിലുള്ള ജലവാഹനങ്ങളെ മികച്ച രീതിയില്‍ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ പുതിയ ജീപ്പിന് കഴിയും. ദുബായ് കസ്റ്റംസ് പുറത്തിറക്കിയ ജീപ്പിന്റെ പ്രവര്‍ത്തനം ചിത്രീകരിച്ച വീഡിയോ കസ്റ്റംസ് അധിക്രതര്‍ വണ്‍ ഇന്ത്യയ്ക്ക് കൈമാറി.












Click it and Unblock the Notifications