Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ധനകാര്യ മന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു

യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു

ദുബായ്: യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്റെ സഹോദരനാണ്. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം തന്നെയാണ് സഹോദരന്റെ മരണം സ്ഥിരീകരിച്ചതും.

gulf news

ശൈഖ് ഹംദാൻ കുറച്ചു മാസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർച്ച് 9ന് അറിയിച്ചിരുന്നു. ശൈഖ്​ മുഹമ്മദ്​ ബുധനാഴ്​ച രാവിലെ എട്ട്​ മണിയോടെ ട്വിറ്ററിലൂടെയാണ് മരണവും അറിയിച്ചത്.

അനുശോചന സൂചകമായി ദുബായിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ 3 ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച സായാഹ്ന നമസ്കാരത്തിന് ശേഷം പള്ളിയിൽ പ്രത്യേക പ്രാർഥന നടക്കും. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുക.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.

രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    തൃശൂരിലും ഇടുക്കിയിലും യുഡിഎഫ് മുന്നേറ്റം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+