ദുബായ് എക്സ്പോ: ഞായറാഴ്ച പത്ത് ദിർഹമിന് പ്രവേശനം; കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകും
ദുബായ് എക്സ്പോ: ഞായറാഴ്ച പത്ത് ദിർഹമിന് പ്രവേശനം; കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകും
ദുബായ്: എക്സ്പോ 2020 ൽ ഞായറാഴ്ച പത്ത് ദിർഹമിന് പ്രവേശനം അനുവദിക്കും. ഞായറാഴ്ച എക്സ്പോയിൽ ഏകദേശം ഒരു കോടി സന്ദർശകർ എത്തും. ഇതിന്റെ ഭാഗമായി എക്സ്പോ ആഘോഷിക്കാനാണ് പത്ത് ദിർഹമിന് ടിക്കറ്റ് നൽകുന്നത്. കഴിഞ്ഞയാഴ്ച ഇത് 90 ലക്ഷം കവിഞ്ഞിരുന്നു.
ഒരു കോടി സന്ദർശകരെത്തുന്നതിന്‍റെ ആഘോഷവും ഞായറാഴ്ച നടക്കും. അതേ സമയം, ആറ് മാസം കൊണ്ട് രണ്ട് കോടി സന്ദർകരെ ആണ് ദുബൈ എക്സ്പോ പ്രതീക്ഷിക്കുന്നത്.

അതേ സമയം, ഇതുമായി ബന്ധപ്പെട്ട് ചില വിനോദ പരിപാടികളും ഉണ്ടാകും എന്നാണ് വിവരം. എന്നും ഓർക്കാൻ പാകത്തിന് ഈ ദിവസത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. പരമ്പരാഗത കൊറിയൻ കലാ പ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകും. എക്സ്പോ സൈറ്റുകൾ വഴിയും എക്സ്പോയിലെ വേദിയിലും ടിക്കറ്റുകൾ ലഭിക്കും. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം എന്ന നിർദ്ദേശം ഉണ്ട്. എന്നാൽ, കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ചയാണ്.
എന്നാൽ, കൊവിഡ് സ്ഥിതിയും രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിൽ ഉളളത്. യു എ ഇയില്‍ പുതിയ കൊവിഡ് കേസുകള്‍ മൂവായിരം കടന്നു. ഇന്ന് 3,068 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1226 പേരാണ് രോഗമുക്തരായത് . രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,24,861 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,99,065 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,58,031 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,185 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,849 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications