കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷം ദുബായ് എക്സ്പോ ഇല്ല; പുതിയ തീയതിയില്‍ തീരുമാനമായി, മൂന്നില്‍ രണ്ട് ഭൂരിപക്ഷം

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ദുബായ് എക്സ്പോ മാറ്റിവെച്ചു. എക്സ്പോ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാനാണ് ഔദ്യോഗിക തീരുമാനം. യുഎഇ സര്‍ക്കാറിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നിര്‍ദേശത്തിന്. വിവിധ രാജ്യങ്ങള്‍ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്സ്പോസിഷന്‍സ് (ബി.ഐ.ഇ) ജനറല്‍ അസംബ്ലി അംഗീകാരം നല്‍കി.

ഈ വര്‍ഷത്തെ എക്സപോ മാറ്റിവെക്കണമെന്ന് ബി.ഐ.ഇ എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് എക്സപോ മാറ്റിവെക്കാനുള്ള തീരുമാനത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഏപ്രില്‍ 24 തുടങ്ങിയ ഓണ്‍ലൈന്‍ വോട്ടെടുപ്പ് മേയ് 29 വരെ നീണ്ടുനില്‍ക്കുമെങ്കിലും ഇപ്പോള്‍ തന്നെ വ്യക്തമായ ഭൂരിപക്ഷം തീരുമാനത്തിന് അനുകൂലമായി ലഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും ദുബായ് എക്സ്പോ നടക്കുക. ഓണ്‍ലൈന്‍ വോട്ടെടുപ്പ് കഴിയുന്ന മെയ് 29 നാവും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

dubai

അതേസമയം, ദുബൈ ഉള്‍പ്പടേയുള്ള എമിറേറ്റുകളിലെ അടച്ചിട്ട മാളുകള്‍ വീണ്ടും തുറക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടേയും മുന്‍കരുതലുകളോടെയുമാണ് മാളുകള്‍ വീണ്ടും തുറന്നത്. ദുബായ് മാൾ, നഖീൽ, ഇബ്ൻ ബത്തൂത്ത മാളുകൾ, ഡ്രാഗൻ മാർട്ട്, ദെയ്റ ഗോൾഡ് സൂഖ് തുടങ്ങിയവയെല്ലാം തുറന്നിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ രാഥ്രി 10 വരെയാണ് മാളുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. തെര്‍മല്‍ സ്കാനിങ് നടത്തിയാണ് ആളുകളെ അകത്തേക്ക് കയറ്റി വിടുന്നത്. പാർക്കിങ് മേഖല 75 ശതമാനവും ഒഴിച്ചിടണമെന്നും നിർദേശിച്ചിട്ടുണ്ട്.

ദെയ്റ ഗോള്‍ഡ് സൂഖില്‍ റീട്ടെയില്‍ കടകള്‍ക്ക് രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. ഉള്‍ക്കൊള്ളാവുന്നതിന് 30 ശതമാനം ആളുകളെ മാത്രമെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ജീവനക്കാര്‍ ഉള്‍പ്പടെ മുഴുവന്‍ ആളുകളും മാസ്കും ഗ്ലൗസും ധരിക്കണം. മെട്രോ സര്‍വ്വീസും യുഎഇ പുനഃരാരംഭിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ രാത്രി 11 മണിവരെയാണ് സര്‍വീസ്. വെള്ളിയാഴ്ചകളിൽ ഇത് രാവിലെ 10 മുതൽ രാത്രി 11 വരെയാണ്.

English summary
Dubai Expo postponed to next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X