കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പ്രമേഹ ദിനത്തില്‍ ദുബായ്ക്ക് മറ്റൊരു റെക്കോര്‍ഡ്!!!

Google Oneindia Malayalam News

ദുബായ് : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖത്തില്‍ കാല്‍ ലക്ഷം പേര്‍ക്ക് സൗജന്യ പ്രമേഹ രോഗ നിര്‍ണയം നടത്തി യു എ യില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഗ്രൂപ്പിന് കീഴിലുള്ള യു എ യിലെ ക്ലിനിക്കുകള്‍ വഴി നടത്തിയ രോഗ നിര്‍ണയത്തിനു അപ്രതീക്ഷിത ജനപങ്കാളിത്തവും പിന്തുണയും ലഭിച്ചതായി ചെയര്‍മാന്‍ ഡോ. ഷാനിദ് മംഗ ലാട്ട് അറിയിച്ചു.

2-hlc-alquoz

അല്‍ഖൂസ് ഇന്ഡസ്ട്രിയല്‍ ഏരിയ2 ലെ എമിറേറ്റ്‌സ് സ്റ്റാര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, റാഷിദ് അഹമ്മദ് മുഹമ്മദ് അബ്ദുള്ള ലൂബാരി, അബ്ദുള്ള യൂസുഫ് അബ്ദുള്ള അല്‍ ഹമ്മാദി, പി എ ഇബ്രാഹിം ഹാജി, എ പി അബ്ദുല്‍ സമദ് സബീല്‍, മുസ്തഫ ഹുദവി ആക്കോട്, പി കെ അന്‍വര്‍ നഹ, തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും രോഗനിര്‍ണയത്തില്‍ പങ്കു ചേര്‍ന്നു.

1-hlc-inauguration

അല്‍ഖൂസ് ഏരിയ2 ലെ എമിറേറ്റ്‌സ് സ്റ്റാര്‍ മെഡിക്കല്‍ സെന്റര്‍, ബര്‍ദുബായിലെ കോസ്‌മോ പൊളിറ്റന്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് മംസാറിലെ കോസ്‌മോ പൊളിറ്റന്‍ മെഡിക്കല്‍ സെന്റര്‍, ഷാര്‍ജ നാഷണല്‍ പെയിന്റിനു സമീപമുള്ള അല സബാഹ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മണി മുതല്‍ തന്നെ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു.

hlc-burdubai

നിരവധി കൌണ്ടറുകള്‍ രോഗ നിര്‍ണയത്തിന് വേണ്ടി ഓരോ യൂണിറ്റിലും പ്രത്യേകം സജ്ജീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും കുറഞ്ഞ നിരക്കില്‍ എച്ച് എന്‍ സിയുടെ ബ്രാഞ്ചുകള്‍ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Dubai got another record on World diabetes day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X