ദുബായില്‍ വാഹന പാര്‍ക്കിംങിന് ചിലവേറും!
ദുബായ്: പാതയോരങ്ങളിലും ആര്‍ടിഎ യ്ക്ക് കീഴിലുള്ള ബഹുനില പാര്‍ക്കിംങ് മേഖലയിലും പാര്‍ക്കിംങ് തുക വര്‍ദ്ദിപ്പിക്കാന്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉത്തരവിറക്കി. ഏതാണ്ട് 1000 ലധികം വിവിധ വിഭാഗങ്ങളിലായി 1,30,000 വാഹന പാര്‍ക്കിംങ് സൗകര്യമാണ് ദുബായ് എമിറേറ്റില്‍ നിലവിലുള്ളത്.
ഇവയെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചാണ് പുതിയ പാര്‍ക്കിംങ് തുക നിശ്ചയിച്ചിരിക്കുന്നത്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. പുതിയ നിരക്ക് പ്രകാരം ചില മേഖലകളില്‍ റോഡ് വക്കുകളില്‍ ഒരു മണിക്കൂറിന് 4 ദിര്‍ഹമാണ് ഈടാക്കുക. നിലവില്‍ ഇതു രണ്ട് ദിര്‍ഹമാണ്.

എമിറേറ്റില്‍ ലഭ്യമായിട്ടുള്ള പൊതു ഗതാഗത സൗകര്യം ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും വാഹനപ്പെരുപ്പം കുറയ്ക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് അധിക്രതര്‍ കരുതുന്നത്. ദുബായിയുടെ ഒട്ടുമിക്ക മേഖലകളിലേക്കും മെട്രോ, ബസ്സ് തുടങ്ങിയ പൊതുഗതാഗത സൗകര്യം മികച്ച രീതിയില്‍ ലഭ്യമാണ്.












Click it and Unblock the Notifications