മികച്ചതെന്ന പദവിയെല്ലാം ദുബായ്ക്ക് തന്നെ
ദുബായ്: മിഡ്ഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ബിസിനസ് ട്രാവലര്‍ മിഡ്ഡില്‍ ഈസ്റ്റ് അവാര്‍ഡ് 2016 ദുബായ് വിമാനത്താവളം കരസ്ഥമാക്കി. ലോകത്തിലെ മികച്ച വിമാനസര്‍വ്വീസ് എന്ന ബഹുമതി ദുബായിയുടെ സ്വന്തം വിമാനകമ്പനിയായ എമിറേറ്റ്‌സിനാണ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും നല്ല കാബിനോട് കൂടിയ എയര്‍ലൈന്‍ എന്ന പദവിയും മികച്ച എകണോമിക് ക്ലാസിനുള്ള പദവിയും എമിറേറ്റ്‌സിന് തന്നെ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പട്ടികയില്‍ സിങ്കപ്പൂരിലെ ചാംഗിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

എന്നാല്‍ മിഡ്ഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഡ്യൂട്ടിഫ്രീ ഷോപ്പിംങ് ദുബായ് ഡ്യൂട്ടി ഫ്രീയായും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അല്‍മൂര്‍ജാന്‍ ബിസിനസ്സ് ലോഞ്ചിനാണ് മിഡ്ഡില്‍ ഈസ്റ്റിലെ മികച്ച ബിസിനസ്സ് ലോഞ്ചിനുള്ള പുരസ്‌കാരം.കഴിഞ്ഞ ദിവസം ദുബായില്‍ വെച്ചാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.












Click it and Unblock the Notifications