ദുബായില്‍ ഷവര്‍മ വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണം വരുന്നു
ദുബായ്: ഭക്ഷണ പ്രിയരുടെ ഇഷ്ട് വിഭവമായ ഷവര്‍മയുടെ വില്‍പനയുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകള്‍ കൊണ്ടുവരാന്‍ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്.
അധിക്രതര്‍ നടത്തിയ പരിശോധനയില്‍ ചില വ്യാപാരികള്‍ ഷവര്‍ വില്‍പനയില്‍ ശുചിത്യം പാലിക്കിന്നില്ലെന്നും വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാത്താവര്‍ പോലൂം ഷവര്‍മ വില്‍പനയില്‍ ഏര്‍പ്പെടുന്നതായും അധിക്രതര്‍ കണ്ടെത്തി. ഷവര്‍മ തയ്യാറാക്കലും അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശുചിത്വവും ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്.

മാംസം സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലവും ഷവര്‍മ കൂടിന് 10 ചതുരശ്ര മീറ്റര്‍ വിസിതീര്‍ണ്ണവും വേണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. വേണ്ടത്ര സൗകര്യമില്ലാത്ത റെസ്‌റ്റോറന്റുകളില്‍ നിന്നും കഫ്റ്റീരിയകളില്‍ നിന്നും ഷവര്‍മയുടെ വില്‍പന അധിക്രതര്‍ തടയും.












Click it and Unblock the Notifications