Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ക്ക് സ്മാര്‍ട്ട് പ്രതികരണം

ദുബായ്: സേവനങ്ങള്‍ എളുപ്പത്തിലും മികച്ച രീതിയിലും നല്‍കുന്നതിന്റെ ഭാഗമായി ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ദുബായ് താമസകുടിയേറ്റ വകുപ്പില്‍ നിന്നും ദുബായിലെ കമ്പനികള്‍ മാത്രം സ്വീകരിച്ച സേവനങ്ങള്‍ ഏതാണ്ട് 1 മില്യണില്‍ അധികമാണെന്ന് താമസ കുടിയേറ്റ വകുപ്പ് പുറത്തുവിട്ട ഓണ്‍ലൈന്‍ സേവനങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വര്‍ക്ക് പെര്‍മിറ്റുകള്‍ ,സന്ദര്‍ശക വിസകള്‍, തുടങ്ങിയ കമ്പനികളുടെ വിസ നടപടികളാണ് ഓണ്‍ലൈന്‍ വഴി പുര്‍ത്തിക്കരിച്ചു നല്‍കിയത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും തങ്ങളുടെ വിസ സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ മാത്രമെ പൂര്‍ത്തിക്കരിക്കാന്‍ സാധിക്കുകയുള്ളൂ. സേവനങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവന്നതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

almari1

വകുപ്പിന്റെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കളുടെ സമയവും, പ്രയത്‌നവും സംരക്ഷിച്ച് കൊണ്ട് കമ്പനികളുടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ സ്മാര്‍ട്ട് സേവനത്തിലുടെ പുര്‍ത്തിക്കരിക്കുക എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താമസകുടിയേറ്റ ഓഫീസുകളില്‍ നേരിട്ടെത്താതെ തങ്ങളുടെ കമ്പനി വിസ നടപടികള്‍ ഓഫീസുകളില്‍ വെച്ച് തന്നെ പുര്‍ത്തിക്കരിക്കുന്നതിനും അപേക്ഷിക്കുന്നതിനും സാധ്യമാകുന്നത് കൊണ്ട് ഞങ്ങളുടെ സമയവും,ശ്രമവും ലാഭിക്കാന്‍ കഴിയുന്നതായി കമ്പനി പ്രതിനിധികള്‍ ജി ഡി ആര്‍ എഫ് എ നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു.

കമ്പനികള്‍ അവരുടെ താമസ കുടിയേറ്റ രേഖകള്‍ ഇ സംവിധാനത്തിലേക്ക് മാറ്റാന്‍ ദുബായ് എമിഗ്രേഷന്റെ വിവിധ ഓഫീസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കമ്പനികളിലെ ആളുകളുടെ എണ്ണം കുറഞ്ഞതാണെങ്കിലും കൂടുതലാണെങ്കിലും കമ്പനികള്‍ നിര്‍ബന്ധമായും തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറ്റുവാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് വകുപ്പ് അറിയിച്ചു. അറബിയിലും, ഇംഗ്ലീഷിലും അപേക്ഷിക്കാവുന്ന രീതിയിലാണ് ഇതിന്റെ നടപടി ക്രമങ്ങള്‍. കമ്പനിയുടെ രേഖകള്‍ അടക്കം അപേക്ഷയോടപ്പം സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ദുബായ് എമിഗ്രേഷന്റെ ടോല്‍ ഫ്രീ നമ്പറായ 8005111 വിളിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+