കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ള വിലക്ക് നീക്കി ദുബായി; നാളെ മുതല്‍ സര്‍വീസുകള്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ് രോഗികള്‍ യാത്ര ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിനേര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ 15 ദിവസത്തേക്കുള്ള താല്‍ക്കാലിക വിലക്കായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്ന പിഴവ് ആവര്‍ത്തിച്ചതിന്‍റെ പേരിലായിരുന്നു വിലക്ക്.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വന്നതിന് പിന്നാലെ ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ ചർച്ച നടത്തിയതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. ദില്ലി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതർക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ജീവനക്കാര്‍ക്കെതിരെ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

 air-india

വിലക്ക് നീങ്ങിയതോടെ ശനിയാഴ്ച മുതല്‍ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെയുള്ളു സര്‍വീസുകള്‍ ദുബായില്‍ നിന്നും നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവ് ആവര്‍ത്തിക്കപ്പെട്ടതെന്നായിരുന്നു ദുബായ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ രണ്ട് തവണ ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിച്ചുവെന്നതായിരുന്നു എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവ്.

ഈ മാസം നാലിന് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായിലേക്ക് വന്ന യാത്രക്കാരന്‍ കൊവിഡ് പോസിറ്റീവ് പരിശോധനാ ഫലവുമായാണ് യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യണല്‍ മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ യാത്രക്കാരന്‍റെ പേരും പാസ്പോര്‍ട്ട് നമ്പരും സീറ്റ് നമ്പരുമടക്കം ദുബായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമാഴ പിഴവാണ് സംഭവിച്ചതെന്നിനാല്‍ രോഗിയുടേയും കൂടെ യാത്ര ചെയ്തവരുടേയും ചികിൽസാ , ക്വാറൻറീൻ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

IPL 2020 : ധോണിക്ക് സ്വന്തമാക്കാന്‍ പുതിയൊരു നേട്ടം കൂടി , പൂട്ടുമെന്നുറപ്പിച്ച് മുംബൈ , നാളെ പൊടിപാറുംIPL 2020 : ധോണിക്ക് സ്വന്തമാക്കാന്‍ പുതിയൊരു നേട്ടം കൂടി , പൂട്ടുമെന്നുറപ്പിച്ച് മുംബൈ , നാളെ പൊടിപാറും

 പാലാ സീറ്റ് നല്‍കും ; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് , ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍ പാലാ സീറ്റ് നല്‍കും ; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് , ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍

 സംസ്ഥാനത്ത് ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി ; 614 ഹോട്ട്‌സ്‌പോട്ടുകള്‍ സംസ്ഥാനത്ത് ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി ; 614 ഹോട്ട്‌സ്‌പോട്ടുകള്‍

English summary
Dubai lifts ban on Air India Express; Services will start from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X