കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിൽ ഇനി പാർക്കിംങ് സൗജന്യം! ഒരുക്കങ്ങൾ റംസാന് മുന്നോടിയായി, ദുബായിലെത്തുന്നവര്‍ അറിയേണ്ടത്

Google Oneindia Malayalam News

ദുബായ്: രാജ്യം പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ വിവിധ സർക്കാർ മേഖലകൾ അവധി ദിനങ്ങളിൽ രാജ്യത്ത് താമസിക്കുന്നവർക്കും സന്ദർശകർക്കും ഏർപ്പെടുത്തുന്ന വിവിധ സൗജന്യങ്ങളെ കുറിച്ചും, സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടു. ദുബായ് എമിറേറ്റിൽ വ്യാഴം മുതൽ ഞായർ വരെ പാർക്കിംങ് സൗജന്യമാക്കിയിട്ടുണ്ട്. എന്നാൽ ആർ.ടി.എ ക്ക് കീഴിലുള്ള മൾട്ടി ലെവൽ പാർക്കിംങ് കേന്ദ്രങ്ങളിൽ ഈ സൗജന്യം ലഭിക്കില്ല.

പെരുന്നാൾ അവധി ആഘോഷിക്കാൻ എമിറേറ്റിൽ എത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് മെട്രോ അടക്കമുള്ള പൊതു​ഗതാ​ഗത സംവിധാനത്തിന്റെ പ്രവർത്തി സമയത്തിൽ മാറ്റം വരുത്താനും അധികൃതർ തീരുമാനിച്ചു. അവധി ദിനങ്ങളിൽ സർവ്വീസ് വർദ്ധിപ്പിക്കാനും, പുലർച്ചെ ആരംഭിക്കുന്ന പൊതു​ഗതാ​ഗതം തടസ്സമില്ലാതെ ഏത് സമയത്തും ഉപഭോക്താക്കൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന രീതിയിലേക്ക് ക്രമീകരിക്കാനും ആർ.ടിഎ തീരുമാനിച്ചിട്ടുണ്ട്.

-dubai-map

എന്നാൽ റോഡുകളിലെ തിരക്ക് പ്രമാണിച്ച് കുടുംബ സമ്മേതം പുറത്തിറങ്ങുന്നവരോട് തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കണമെന്ന് അധിക്രതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങൾ അമിത വേ​ഗത ഒഴിവാക്കണമെന്നും റോഡിൽ മാന്യമായി വാഹനം ഓടിക്കണമെന്നും ഡ്രൈവർമാരോട് അധിക്രതർ മുന്നറിയിപ്പ് നൽകി. അനധിക്രതമായും അലക്ഷ്യമായും വാഹനങ്ങൾ പൊതുനിരത്തുകളിൽ പാർക്ക് ചെയ്താൽ കടുത്ത പിഴ ശിക്ഷ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.

English summary
Dubai makes free parking facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X