ദുബായില്‍ വ്യാഴാഴ്ച പാര്‍ക്കിംങ് സൗജന്യം
ദുബായ്: മിഅ്‌റാജ് അവധി പ്രമാണിച്ച് മത്സ്യ മാര്‍ക്കറ്റും ആര്‍.ടി.എയുടെ കീഴില്‍ വരുന്ന ബഹുനില കെട്ടിട പാര്‍ക്കിംങ് ഒഴികെയുള്ള സ്ഥലങ്ങളില്‍ വ്യാഴാഴ്ച പാര്‍ക്കിംങ് സൗജന്യമായിരിക്കുമെന്ന് ആര്‍.ടി.എ വ്യക്തമാക്കി.
മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയത്തിലും അധിക്രതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതോറിറ്റി കീഴില്‍ വരുന്ന ബഹുഭൂരിഭാഗം ഓഫീസുകള്‍ക്കും ഉപഭോക്യത സേവന കേന്ദ്രങ്ങള്‍ക്കും വ്യാഴം മുതല്‍ ശനി വരെ അവധിയായിരിക്കും.

മെട്രോ,ട്രാം തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ ബുധന്‍ മുതല്‍ ശനി വരെ കൂടുതല്‍ സമയം സര്‍വ്വീസ് നടത്തുമെന്നും അധിക്രതര്‍ അറിയിച്ചു.












Click it and Unblock the Notifications