വളര്‍ത്തുമൃഗങ്ങളെസ്വീകരിക്കാന്‍ ദുബായില്‍ ഹോട്ടല്‍
ദുബായ്: മനുഷ്യര്‍ക്ക് മാത്രം മതിയോ ഹോട്ടലില്‍ മൃഷ്ട്‌ടാന ഭോജനവും കളിയും. അല്ല വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതൊക്കെ ആവാം. അങ്ങനെയൊരു ഹോട്ടല്‍ വാഗ്‌ദാനം ചെയ്യുകയാണ് ദുബായ് മുന്‍സിപാലിറ്റി. അല്‍ വാര്‍സ മൂന്നില്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്ന വളര്‍ത്തു മ്യഗ,പക്ഷി സങ്കേതത്തിന്റെ ഭാഗമായാണ് ഈ ആഢംബര ഹോട്ടല്‍.
ഉടമസ്ഥര്‍ അവധിക്ക് പോകുമ്പോള്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാന്‍ ഒരിടം എന്ന നിലയിലാണ് മുന്‍സിപാലിറ്റി ഇങ്ങനെയൊരു ഹോട്ടലല്‍ മാര്‍ക്കറ്റിന്റെ ഭാഗമാക്കിയത്. ഉടമസ്ഥര്‍ തിരിച്ചെത്തുന്നതുവരെ അതിഥികള്‍ക്ക് യാതൊരു അസൗകര്യവും കൂടാതെ നോക്കേണ്ട ഉത്തരവാധിത്വം ഹോട്ടലിനായിരിക്കും.

ഈ അതിഥികളുടെ ഭക്ഷണവും,കളിയും,ഉറക്കവും,മരുന്നും എല്ലാം ചിട്ടയായിത്തന്നെ നടക്കും. എയര്‍ക്കണ്ടീഷന്‍,ഡ്രസ്സിങ്,ഗ്രൂമിങ് മുറികള്‍,തെറാപ്പി സെഷനുകള്‍,ലോണ്‍ഡ്രി,കളിക്കളം തുടങ്ങിയ സൗകര്യങ്ങള്‍ ഹോട്ടലില്‍ ലഭ്യമാക്കും. കൂടാതെ മൃഗങ്ങളെ നിയന്ത്രിക്കുന്നിതിനായി സൂപ്പര്‍വൈസര്‍മാരും ആരോഗ്യ പരിശോധനയ്‌ക്കായി മൃഗഡോക്ടര്‍മാരും ഉണ്ടാകും.
832 ചതുരശ്ര മീറ്ററിലാണ് ഈ ഹോട്ടല്‍് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമായും വളര്‍ത്തു നായകളെ ഉദ്ധേശിച്ചാണ് ഹോട്ടല്‍ പണിയുന്നതെന്ന് അസറ്റ്‌സ് മാനേജ്‌മന്റ് വിഭാഗം ഡയരക്‌റ്റര്‍ ഖലീഫ ഹാരിഫ് വ്യക്തമാക്കി.5.41 കോടിയാണ് ഈ ഹോട്ടലിന്റെ മുതല്‍മുടക്ക്. 2014 ല്‍ ഈ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും.












Click it and Unblock the Notifications