പൊതുജനങ്ങള്‍ പോലീസായി പ്രവര്‍ത്തിച്ചപ്പോള്‍ ദുബായില്‍ 11,183 നിയമലംഘന പരാതികള്‍ പോലീസിനു ലഭിച്ചു
ദുബായ്: വാഹനം ഓടിക്കുന്നതിനിടെ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ദുബായ് പോലീസ് ആവിഷ്‌കരിച്ച പൊതുജനങ്ങള്‍ക്കും പോലീസാകാം എന്ന പദ്ധതി വിജയം കണ്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ മുന്നില്‍ കാണുന്ന ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രം പകര്‍ത്തി രണ്ട് മണിക്കൂറിനുള്ളില്‍ പരാതി സഹിതം ഗതാഗത വകുപ്പിന്റെ സൈറ്റില്‍ അപ് ലോഡ് ചെയ്യാം.
പിന്നീട് പോലീസ് നടത്തുന്ന അന്യേഷണത്തില്‍ പരാതി സത്യസന്ധമാണെന്ന് കണ്ടെത്തിയാല്‍ നിയമം ലംഘിച്ചവര്‍ക്ക് പിഴ നല്‍കും. കഴിഞ്ഞ വര്‍ഷം മാത്രം 11,183 പരാതികള്‍ ഇത്തരത്തില്‍ ലഭിച്ചതായി ഗതാഗത വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ആക്ടിംങ് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ബന്നായ് അറിയിച്ചു.

നിരോധിത മേഖലയില്‍ വാഹനം നിര്‍ത്തല്‍, പാര്‍ക്ക് ചെയ്ത വാഹനത്തിന് പിറകില്‍ വാഹനം നിര്‍ത്തല്‍, അമിതവേഗത, ശരീര ഭാഗങ്ങള്‍ വെളിയിലേക്കിട്ട് വാഹനം ഓടിക്കല്‍ തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ഇത്തരത്തില്‍ പോലീസിന് പൊതുജനങ്ങളുടെ സഹായത്താല്‍ കണ്ടെത്താന്‍ കഴിഞ്ഞു. പോലീസ് ഘടിപ്പിച്ചുള്ള കേമറകളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന നിയമ ലംഘനങ്ങളും പൊതുജന സഹായത്താല്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications